ജോളി തടത്തിലിനെ ആദരിച്ചു
കൊളോണ്‍: അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഗോള മലയാളികള്‍ക്കിടയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ ബിസിനസ് മാഗ്നെറ്റും ചാരിറ്റി പ്രവര്‍ത്തകനുമായ ജോളി തടത്തിലിന് ഡബ്ള്യു.എം.സി യൂറോപ്പ് റീജണും ജര്‍മൻ പ്രൊവിന്‍സും ചേര്‍ന്ന് ഉജ്ജ്വല ആദരമൊരുക്കി.
ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നുഗ്ലോബല് പ്രസിഡന്റിനെയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയിലിനെയും ആദരിച്ചത്. കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
ഫാ. ജോസ് വടക്കേക്കര സിഎംഐ, ഡബ്ല്യുഎംസി മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, യൂറോപ്പ് റീജൺ വിമന്‍സ് ഫോറം പ്രസിഡന്റ് ലിയാ ചെറിയാന്, ജര്‍മന്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ചിനു പടയാട്ടില്‍, അച്ചാമ്മ അറമ്പന്‍കുടി എന്നിവരെ കൂടാതെ ജര്‍മന്‍ പ്രൊവിന്‍സിന്റെ മറ്റു ഭാരവാഹികളും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അമയ സോണി ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടെയാണ് ജനറല്‍ പരിപാടി നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജൺ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു. യൂറോപ്പ് റീജൺ ചെയര്മാന് ജോളി എം.പടയാട്ടില്‍ സന്ദേശം നല്കി സംസാരിച്ചു. ജോസ് കുമ്പിളുവേലില്‍ ആമുഖപ്രസംഗം നടത്തി. പരിപാടികളുടെ അവതാരകനായി.
ഗ്ലോബല്‍ പ്രസിഡന്റായി ചുമതലയേറ്റ ജോളി തടത്തിലിനെ യൂറോപ്പ് റീജൺ ചെയര്മാന് ജോളി എം. പടയാട്ടില്‍, റീജിയന് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്ലോബല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി മേടയിലിനെ യൂറോപ്പ് റീജൺ പ്രസിഡന്റ് മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ലിബിന് കാരുവള്ളില്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരവ് സമര്‍പ്പിച്ചു.
തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍ മറുപടി പ്രസംഗം നടത്തി. ആഗോളതലത്തില്‍ മലയാളി സമൂഹത്തിന്റെ ഐക്യവും ക്ഷേമവും മുന്‍നിര്‍ത്തി ഡബ്ള്യു.എം.സി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആശംസകള്‍ നേര്‍ന്നു.
ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ജെന്‍സ് കുമ്പിളുവേലില്‍ ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും ജര്‍മ്മന്‍ പ്രൊവിന്‍സിലെ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചായസല്‍ക്കാരത്തോടെ പരിപാടികള്‍ സമാപിച്ചു.ട
മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തന പാരമ്പര്യമുള്ള ഡബ്ലുഎംസിയുടെ പതിനഞ്ചാമത് ഗ്ലോബല്‍ കോണ്ഫ്രന്സില് വെച്ച് ഐക്യകണ്ഠേനയാണ് ജോളി തടത്തില്‍ ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ജോളി തടത്തില്‍ ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 മുതല്‍ 25 വരെ അമേരിക്കയിലെ ഡാളസിലാണ് ദൈ്വവാര്‍ഷിക ഗ്ലോബല്‍ സമ്മേളനം നടന്നത്. 1995 ജൂലൈ 3 ന് ന്യൂജേഴ്സിയില്‍ വെച്ചാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്.
Tags : Deepika DeepikaNewspaper BreakingNews The Europe Region German Province honored