x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലി​ന​ജ​ലം ന​ട​പ്പാ​ത​യി​ലൂ​ടെ; കു​മ​ളി​യി​ൽ കാ​ൽ​ന​ട​യാ​ത്ര ദു​രി​തം

വെബ് ഡെസ്ക്
Published: September 16, 2026 11:08 PM IST | Updated: September 16, 2026 11:08 PM IST

കു​മ​ളി ടൗ​ണി​ലെ ന​ട​പ്പാ​ത​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്നു.

കു​മ​ളി: ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ലം ന​ട​പ്പാ​ത​യി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മാ​കു​ന്നു. ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​നു സ​മീ​പ​ത്തെ ന​ട​പ്പാ​ത​യാ​ണ് മ​ലി​ന​ജ​ല​വും കൈ​യേ​റ്റ​വും മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രി​ക്കു​ന്ന​ത്.

സാം​സ്കാ​രി​ക നി​ല​യ​ത്തി​ന് താ​ഴ​ത്തെ നി​ല​യി​ലെ ഹോ​ട്ട​ലി​ലെ പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തും സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തും ഈ ​ന​ട​പ്പാ​ത​യി​ലാ​ണ്. പൊ​തു​സ്ഥ​ലം കൈ​യേ​റു​ന്ന​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ല.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കും​വി​ധം ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള മ​ലി​ന​ജ​ല​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഓ​ട​യി​ലേ​ക്ക് നേ​രി​ട്ട് ഒ​ഴു​ക്കി​വി​ടു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​തു​വ​ഴി യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്തി​നും ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. പൊ​തു​ജ​നാ​രോ​ഗ്യം മു​ൻ​നി​ർ​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ട​യി​ലെ മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : District News Nattuvishesham Wastewater footpath Kumily

Recent News

Corehub Up