Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exalogic

മാ​സ​പ്പ​ടി കേ​സി​ൽ വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വീ​ണ​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​യ്ക്കു​ന്ന​ത്.

ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ നി​ന്ന് വീ​ണ പു​റ​ത്തി​റ​ങ്ങി​യ​ത്. മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ​യി​ൽ നി​ന്ന് നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു വീ​ണ​യെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്.

വീ​ണ​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി വി​ളി​പ്പി​ച്ചേ​ക്കും. കേ​സി​ൽ ജൂ​ൺ 29ന് ​ഹാ​ജ​രാ​കാ​ൻ വീ​ണ​യ്ക്ക് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എ​സ്എ​ഫ്ഐ​ഒ​യി​ൽ നി​ന്ന് നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ഡി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

 

Kerala

സി​എം​ആ​ർ​എ​ൽ- എ​ക്സാ​ലോ​ജി​ക് കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍- എ​ക്സാ​ലോ​ജി​ക് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ആ​ര്‍. അ​ജ​യ​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ​യും കോ​ട​തി​യി​ല്‍ നേ​ര​ത്തെ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​കി​യി​രു​ന്നു. എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി സി​എം​ആ​ര്‍​എ​ലി​ന് ഐ​ടി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വീ​ണ വി​ജ​യ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഹ​ര്‍​ജി​യി​ല്‍ പൊ​തു​താ​ത്പ​ര്യ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും മ​ക​ള്‍ വീ​ണ​യും വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ട് ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

Latest News

Corehub Up