x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അടിയന്തര സ്റ്റേ ഇല്ല


Published: June 1, 2026 11:26 AM IST | Updated: June 1, 2026 11:26 AM IST

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്‍റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.

എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.

Tags : High Court ED investigation CMRL Exalogic

Recent News

Corehub Up