Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthKorea

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ചൈ​നീ​സ് ചാ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

സി​​​​യൂ​​​​ൾ: ചാ​​​​ര​​​​വൃ​​​​ത്തി ആ​​​​രോ​​​​പി​​​​ച്ച് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ ര​​​​ണ്ടു മു​​​​ൻ ചൈ​​​​നീ​​​​സ് സൈ​​​​നി​​​​ക​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി. യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, യു​​​​എ​​​​സ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം ശേ​​​​ഖ​​​​രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളാ​​ണു ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യൊ​​​​രാ​​​​ൾ 60 വ​​​​യ​​​​സു​​​​ള്ള ചൈ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണ്. ഇ​​​​യാ​​​​ൾ മു​​​​ൻ​​​​പ് ചൈ​​​​നീ​​​​സ് സൈ​​​​ന്യ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം ഹോ​​​​ട്ട​​​​ലി​​​​ൽ താ​​​​മ​​​​സി​​​​ച്ച് ഇ​​​​യാ​​​​ൾ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ഇ​​​​തി​​​​നാ​​​​യി ഹോ​​​​ട്ട​​​​ൽമു​​​​റി​​​​യി​​​​ൽ ര​​​​ഹ​​​​സ്യ ഉ​​​​പ​​​​ക​​​​ര​​​​ണം സ്ഥാ​​​​പി​​​​ച്ചെ​​​​ന്നും പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

2024 മു​​​​ത​​​​ൽ ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ, യു​​​​എ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും എ​​​​യ​​​​ർ ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ യൂ​​​​ണി​​​​റ്റും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം പ​​​​ല​​​​ത​​​​വ​​​​ണ ഇ​​​​യാ​​​​ൾ ത​​​​ട​​​​ഞ്ഞ​​​​താ​​​​യും പോ​​​​ലീ​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

സീ​​​​യൂ​​​​ളി​​​​നു സ​​​​മീ​​​​പം യു​​​​എ​​​​സ് സൈ​​​​നി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചെ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​നാ​​​​ണ് നാ​​ൽ​​പ്പ​​തു​​കാ​​​​ര​​​​നാ​​​​യ ചൈ​​​​ന​​​​ക്കാ​​​​ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. യുഎ​​​​സ് ക​​​​മാ​​​​ൻ​​​​ഡി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ യു​​​​വ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ൾ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച​​​​ത്.

Latest News

Corehub Up