കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ തിങ്കളാഴ്ച നടത്തുന്ന ചടങ്ങിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാക്കമ്മിറ്റി അംഗമാണ്. കാസര്‍ഗോഡ് സ്വദേശിയായ വിദ്യ അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതികൂടിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പിജി വിദ്യാർഥിയായിരുന്നു ആർഷോ.
പിന്നീട് പഠനം മതിയാക്കുകയായിരുന്നു. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.
Tags : Wedding P.M. Arsho K. Vidya sfi