x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ​ത്തി​നും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ഭാ​ര​തീ​യ സം​സ്കാ​ര​മ​ല്ല; ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളു​മാ​ണ് വേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ


Published: April 21, 2026 02:21 PM IST | Updated: April 21, 2026 02:21 PM IST

എ​റ​ണാ​കു​ളം: എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ക​ള​ല്ല, മ​റി​ച്ച് ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക​ർ. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'സി​ന്ദാ​ബാ​ദ്', 'മു​ർ​ദാ​ബാ​ദ്' വി​ളി​ക​ളി​ലൂ​ടെ എ​ല്ലാ​ത്തി​നെ​യും എ​തി​ർ​ക്കു​ന്ന ശൈ​ലി ഭാ​ര​തീ​യ​മ​ല്ല. ആ​ദി​ശ​ങ്ക​ര​ൻ വി​ഭാ​വ​നം ചെ​യ്ത​ത് എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വാ​ദ​ത്തി​ന്‍റെ സം​സ്കാ​ര​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ഓ​ർ​മി​പ്പി​ച്ചു. ആ​ദി​ശ​ങ്ക​ര​ന്‍റെ ജ​ന്മ​ദി​നം മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ, കേ​ര​ള​ത്തി​ൽ ഇ​ത് ഒ​രു ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന പ​രി​പാ​ടി​യാ​യി മാ​റാ​ത്ത​തി​ൽ അ​ദ്ദേ​ഹം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ഗ​വ​ർ​ണ​ർ മ​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ ക്യാ​മ്പ​സി​ൽ നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും കൈ​യ​ടി​ക്ക​ണ​മെ​ന്നും, പ്ര​സം​ഗം ക​ഴി​യു​ന്ന​ത് വ​രെ ആ​രും പു​റ​ത്തു​പോ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വും തു​ട​ർ​ന്നു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഗേ​റ്റി​ൽ വെ​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ എ​ത്തി​യ​പ്പോ​ഴും പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​പ്പോ​ഴും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഗ​വ​ർ​ണ​ർ തി​രി​ച്ചു​പോ​കു​മ്പോ​ൾ പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

 

 

 

 

 

 

Tags : Governor Rajendra Arlekar Keralam Sanskrit University SFI ABVP Latest News

Recent News

Corehub Up