Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostile

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്: ആ​റു പേ​ര്‍ കൂ​റു​മാ​റി

കൊ​​​​ച്ചി: മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ലെ എ​​​​സ്എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​വ് അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ല്‍ ആ​​​​റു​​​പേ​​​​ര്‍ കൂ​​​​റു​​​​മാ​​​​റി. വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കി​​​​ടെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​വും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മ​​​​ട​​​​ക്കം 10 മു​​​​ത​​​​ല്‍ 15 വ​​​​രെ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യ ആ​​​​റു​​​പേ​​​​ര്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്ക​​​​നു​​​​കൂ​​​​ല​​​​മാ​​​​യി കൂ​​​​റു​​​​മാ​​​​റി​​​​യ​​​​താ​​​​യി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ അ​​​​പേ​​​​ക്ഷ അ​​​​നു​​​​വ​​​​ദി​​​​ച്ച എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ആ​​​​റാം പ്ര​​​​തി റ​​​​ജീ​​​​ബി​​​​ന്‍റെ അ​​​​യ​​​​ല്‍​വാ​​​​സി​​​​യാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ബ്‌​​​ദു​​​​ള്‍, പൊ​​​​ലി​​​​സി​​​​ന്‍റെ സെ​​​​ര്‍​ച്ച് ലി​​​​സ്റ്റി​​​​ല്‍ താ​​​​ന്‍ ഒ​​​​പ്പി​​​​ട്ട സ്ഥ​​​​ലം മാ​​​​റ്റി​​​​പ്പ​​​​റ​​​​ഞ്ഞു. താ​​​​ന്‍ പൊ​​​​ലി​​​​സി​​​​ന്‍റെ ഒ​​​​രു രേ​​​​ഖ​​​​യി​​​​ലും ഒ​​​​പ്പി​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു ഏ​​​​ഴാം പ്ര​​​​തി അ​​​​ബ്‌​​​ദു​​​​ള്‍ നാ​​​​സ​​​​റി​​​​ന്‍റെ അ​​​​യ​​​​ല്‍​വാ​​​​സി സി​​​​റാ​​​​ജ്‍ പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ട്ടാം പ്ര​​​​തി ആ​​​​ദി​​​​ലി​​​​നു ബൈ​​​​ക്ക് വി​​​​റ്റി​​​​രു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​യു​​​​ന്ന അ​​​​മാ​​​​ന്‍, നൗ​​​​ഫാ​​​​ന്‍ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളും മൊ​​​​ഴി മാ​​​​റ്റി. 12ാം പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഹി​​​​മി​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​യ റൂ​​​​ബി​​​​യ ഭ​​​​ര്‍​ത്താ​​​​വ് ബൈ​​​​ക്ക് ഓ​​​​ടി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും ഒ​​​​ളി​​​​വി​​​​ല്‍പ്പോ​​​​യ​​​​താ​​​​യി അ​​​​റി​​​​യി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

16ാം പ്ര​​​​തി സാ​​​​നി​​​​ദ് സ​​​​ല്‍​സ്വ​​​​ഭാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന മൊ​​​​ഴി​​​​യാ​​​​ണു സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ശ്രീ​​​​നാ​​​​ഥ് ന​​​​ല്‍​കി​​​​യ​​​​ത്. സാ​​​​ക്ഷി​​​​വി​​​​സ്താ​​​​രം ഇ​​​​ന്നും തു​​​​ട​​​​രും.

Latest News

Corehub Up