Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Final

സാ​ഫ്‌ ക​പ്പ്‌; പ​ത്താം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ, ആ​ദ്യ ഫൈ​ന​ൽ ക​ളി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ

ധാ​ക്ക: സാ​ഫ്‌ ക​പ്പ്‌ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ചൊ​വ്വാ​ഴ്‌​ച ഏ​റ്റു​മു​ട്ടും. ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക​യി​ലു​ള്ള നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 7.30നാ​ണ്‌ മ​ത്സ​രം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ഇ​ന്ത്യ പ​ത്താം കി​രീ​ട​മാ​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌. പാ​ക്കി​സ്ഥാ​നാ​ക​ട്ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്‌ സാ​ഫ്‌ ചാ​മ്പ്യ​ന്‍​ഷി​പ്പ്‌ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്‌.

ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഗ്രൂ​പ്പ്‌ ബി ​മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഇ​ന്ത്യ 3-2ന്‌ ​പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. സെ​മി ഫൈ​ന​ലി​ല്‍ ഭൂ​ട്ടാ​നെ 2-1ന്‌ ​കീ​ഴ​ട​ക്കി​യാ​ണ്‌ ഇ​ന്ത്യ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ച​ത്‌. പാ​ക്കി​സ്ഥാ​ന്‍ ആ​തി​ഥേ​യ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ ഏ​ക ഗോ​ളി​ന്‌ മ​റി​ക​ട​ന്നാ​ണ്‌ ക​ലാ​ശ​പ്പോ​രി​ന്‌ ടി​ക്ക​റ്റെ​ടു​ത്ത​ത്‌.

നൗ​ഷാ​ദ്‌ മൂ​സ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീം ​ഗ്രൂ​പ്പ്‌ റൗ​ണ്ടി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ച്ച​തി​നേ​ക്കാ​ള്‍ മി​ക​ച്ച പോ​രാ​ട്ടം ഫൈ​ന​ലി​ല്‍ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്‌. VETO OTT പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ മ​ത്സ​രം ത​ത്സ​മ​യം കാ​ണാം. ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണം ഇ​ല്ല.

1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ്‌ ഇ​ന്ത്യ സാ​ഫ്‌ ക​പ്പ്‌ ഉ​യ​ര്‍​ത്തി​യ​ത്‌. പാ​ക്കി​സ്ഥാ​ന്‍ നാ​ല്‌ ത​വ​ണ സെ​മി​ഫൈ​ന​ല്‍ വ​രെ​യെ​ത്തി. ഏ​റ്റ​വു​മൊ​ടു​വി​ല്‍ സെ​മി ക​ളി​ച്ച​ത്‌ 2018ല്‍. ​പ​തി​ന​ഞ്ച്‌ എ​ഡി​ഷ​നു​ക​ളു​ടെ ച​രി​ത്ര​മു​ള്ള സാ​ഫ്‌ ക​പ്പി​ല്‍ 14 ത​വ​ണ​യും ഇ​ന്ത്യ ഫൈ​ന​ല്‍ ക​ളി​ച്ചു. 2003 ല്‍ ​മാ​ത്ര​മാ​ണ്‌ സെ​മി ഫൈ​ന​ലി​ല്‍ പു​റ​ത്താ​യ​ത്‌.

Latest News

Corehub Up