x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദാ ​വ​ന്നു, തെ​ര​ഞ്ഞെ​ടു​പ്പ്

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: March 21, 2026 01:23 AM IST | Updated: March 21, 2026 04:08 AM IST

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മ​​ഹ​​ത്താ​​യ ഉ​​ത്സ​​വ​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ക​​ളം മു​​റു​​കി. രാ​​ഷ്‌​ട്രീ​യ യു​​ദ്ധ​​ക്ക​​ള​​ത്തി​​ല്‍ പോ​​രാ​​ളി​​ക​​ള്‍ നി​​റ​​ഞ്ഞു. ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​ല്‍ പ്ര​​ചാ​​ര​​ണ​​വും വോ​​ട്ടെ​​ടു​​പ്പും പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ത്യേ​​ക​​ത. ഇ​​ന്ത്യ​​യി​​ല്‍ മ​​റ്റൊ​​രു സം​​സ്ഥാ​​ന​​ത്തും കേ​​ര​​ള​​ത്തി​​ലേ​​തുപോ​​ലു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​മി​​ല്ല. പ​​ഴ​​യ​​കാ​​ല രീ​​തി​​ക​​ള്‍ വി​​ട്ട് പ്ര​​ഫ​​ഷ​​ണ​​ല്‍ മാ​​ര്‍​ക്ക​​റ്റിം​​ഗ് ത​​ന്ത്ര​​ങ്ങ​​ളും നേ​​താ​​ക്ക​​ളു​​ടെ ബ്രാ​​ന്‍​ഡിം​​ഗും ഡി​​ജി​​റ്റ​​ല്‍, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളു​​മെ​​ല്ലാം സ​​ജീ​​വ​​മാ​​ണ്.

നി​​ര്‍​മി​​തബു​​ദ്ധി​​യെ​​ന്ന എ​​ഐ​​യു​​ടെ കാ​​ല​​ത്തും പ​​ത്ര, ടെ​​ലി​​വി​​ഷ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ​​യും നേ​​താ​​ക്ക​​ളു​​ടെ​​യും രാ​ഷ്‌​ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളു​​ടെ​​യും പ്ര​​ധാ​​ന ആ​​ശ്ര​​യം. പ​​ഴ​​യ​​കാ​​ല ചു​​വ​​രെ​​ഴു​​ത്തു​​ക​​ളും പോ​​സ്റ്റ​​റു​​ക​​ളും ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ളും ഇ​​പ്പോ​​ഴും ക​​ളം നി​​റ​​യ്ക്കു​​ന്നു​​ണ്ട്. മൈ​​ക്ക് അ​​നൗ​​ണ്‍​സ്‌​​മെ​​ന്‍റു​​ക​​ള്‍ മാ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ലം മാ​​റി റോ​​ഡ് ഷോ​​ക​​ള്‍ ഒ​​ഴി​​വാ​​ക്കാ​​നാ​​കാ​​ത്ത​​താ​​യി.

നി​​ര്‍​ണാ​യ​​ക​​മീ ജ​​ന​​വി​​ധി

കേ​​ര​​ളം, ത​​മി​​ഴ്‌​​നാ​​ട്, പു​​തു​​ച്ചേ​​രി, പ​​ശ്ചി​​മബം​​ഗാ​​ള്‍, ആ​​സാം എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ദേ​​ശീ​​യ രാ​​ഷ്‌​ട്രീ​യ​​ത്തി​​ലും നി​​ര്‍​ണാ​​യ​​ക​​മാ​​ണ്. അ​​ഞ്ചി​​ട​​ങ്ങ​​ളി​​ലും വോ​​ട്ടെ​​ടു​​പ്പ് ഏ​​പ്രി​​ലി​​ല്‍ ആ​​ണ്. ജ​​ന​​വി​​ധി അ​​റി​​യാ​​ന്‍ മേ​​യ് നാ​​ലു വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​വ​​രും. കേ​​ര​​ള​​ത്തി​​ലും പു​​തു​​ച്ചേ​​രി​​യി​​ലും ആ​​സാ​​മി​​ലും തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​രെ​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ കേ​ര​ള​ത്തി​ലെ 140 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മ​​ത്സ​​രം ആ​​വേ​​ശ​​ക​​ര​​മാ​​യി.

പ്ര​​ചാ​​ര​​ണ​​ത്തി​​നു സ​​മ​​യം തീ​​രെ​​യി​​ല്ലെ​​ന്ന​​ത​​ട​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക​​ളോ​​ട് കോ​​ണ്‍​ഗ്ര​​സി​​നും സി​​പി​​എ​​മ്മി​​നും അ​​തൃ​​പ്തി​​യു​​ണ്ട്. ഏ​​പ്രി​​ല്‍ ഒ​​മ്പ​​തി​​നാ​​ണു മൂ​​ന്നി​​ട​​ത്തും വോ​​ട്ടെ​​ടു​​പ്പ്, ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ ഏ​​പ്രി​​ല്‍ 23നും. ​​എ​​ട്ടു ഘ​​ട്ട​​ങ്ങ​​ളാ​​യി 2021ല്‍ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ ഇ​​ക്കു​​റി ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളേ​​യു​​ള്ളൂ. ഏ​​പ്രി​​ല്‍ 23, 29 തീ​​യ​​തി​​ക​​ളി​​ലാ​​ണു ബം​​ഗാ​​ളി​​ല്‍ പോ​​ളിം​​ഗ്. വി​​വാ​​ദ തീ​​വ്ര വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​നു (എ​​സ്‌​​ഐ​​ആ​​ര്‍) ശേ​​ഷം ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​ജ​​യ​​ത്തി​​ല്‍ കു​​റ​​ഞ്ഞ​​തൊ​​ന്നി​​ലും മു​​ന്ന​​ണി​​ക​​ളും പാ​​ര്‍​ട്ടി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും തൃ​​പ്ത​​ര​​ല്ല.

ആ​​യു​​ധ​​മാ​​ക്കി എ​​സ്‌​​ഐ​​ആ​​ര്‍

എ​​സ്‌​​ഐ​​ആ​​റി​​നെ​​തി​​രേ പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​ജി ന​​ട​​ത്തി​​യ പ​​ട ഇ​​പ്പോ​​ഴും ശ​​മി​​ച്ചി​​ട്ടി​​ല്ല. കേ​​ര​​ള​​ത്തി​​ലും പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ട്. ത​​മി​​ഴ്‌​​നാ​​ട് ഒ​​ഴി​​കെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ അ​​സാ​​ധാ​​ര​​ണ​​മാ​​യ എ​​ണ്ണം വോ​​ട്ട​​ര്‍​മാ​​രെ​​യാ​​ണു നീ​​ക്കി​​യ​​ത്. മൗ​​ലി​​കാ​​വ​​കാ​​ശ​​മാ​​യ വോ​​ട്ട​​വ​​കാ​​ശം ന​​ഷ്‌​ട​​മാ​​യ​​വ​​ര്‍ നി​​ര​​വ​​ധി​​യാ​​ണ്. ബം​​ഗാ​​ളി​​ല്‍ 60 ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ട​​ര്‍​മാ​​രെ​​യാ​​ണു നീ​​ക്കു​​ന്ന​​ത്. എ​​സ്‌​​ഐ​​ആ​​ര്‍ സ​​മ​​യ​​ത്തു​​ണ്ടാ​​യ അ​​പാ​​ക​​ത​​ക​​ള്‍​ക്കും പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ള്‍​ക്കും തൃ​​പ്തി​​ക​​ര​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണ​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കി​​യി​​ട്ടി​​ല്ല.

കേ​​ര​​ള​​ത്തി​​ലെ എ​​ന്‍​ഡി​​എ​​യി​​ല്‍ ചേ​​ര്‍​ന്ന ട്വ​​ന്‍റി 20 പാ​​ര്‍​ട്ടി​​യു​​ടെ ര​​ണ്ടു വ​​നി​​താ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്ക​​ട​​ക്കം എ​​സ്‌​​ഐ​​ആ​​റി​​ല്‍ വോ​​ട്ട് ന​​ഷ്‌​ട​​മാ​​യ​​വ​​ര്‍​ക്കു നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു. വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ര​​ണ്ടു സി​​നി​​മാ താ​​ര​​ങ്ങ​​ള്‍​ക്കും മ​​ത്സ​​രി​​ക്കാ​​നാ​​യി​​ല്ല. വി​​വാ​​ഹി​​ത​​രാ​​യ സ്ത്രീ​​ക​​ള്‍ മു​​ത​​ല്‍ പ്ര​​വാ​​സി​​ക​​ള്‍, ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വ​​രെ അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്കും വോ​​ട്ട് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു.

അ​​വി​​ശ്വാ​​സ​​ത്തി​​ല്‍ ഗ്യാ​​നേ​​ഷ്

മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​ര്‍ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ അ​​വി​​ശ്വാ​​സപ്ര​​മേ​​യ​​ത്തി​​നു പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ര്‍ ന​​ല്‍​കി​​യ നോ​​ട്ടീ​​സ് നി​​ല​​വി​​ലി​​രി​​ക്കെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ടു വ​​ര്‍​ഷം മു​​മ്പെ​​ങ്കി​​ലും ന​​ട​​പ്പാ​​ക്കേ​​ണ്ടി​​യി​​രു​​ന്ന വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണം തെ​​ര​​ക്കി​​ട്ടു ന​​ട​​പ്പാ​​ക്കി​​യ​​തി​​ല്‍ ക്ര​​മ​​ക്കേ​​ടു​​ക​​ളും അ​​നീ​​തി​​യും ഉ​​ണ്ടെ​​ന്നു പ്ര​​തി​​പ​​ക്ഷം ക​​രു​​തു​​ന്നു. ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ക​​മ്മീ​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​വെ​​ന്ന ഗു​​രു​​ത​​ര ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക​​ളെ കോ​​ട​​തി​​ക​​ളി​​ല്‍ ചോ​​ദ്യംചെ​​യ്യു​​ന്ന​​തു വി​​ല​​ക്കി​​ക്കൊ​​ണ്ടു പാ​​ര്‍​ല​​മെ​ന്‍റി​​ല്‍ മോ​​ദി സ​​ര്‍​ക്കാ​​ര്‍ പ്ര​​ത്യേ​​ക നി​​യ​​മം പാ​​സാ​​ക്കി​​യ​​തോ​​ടെ, ക​​മ്മീ​​ഷ​ന്‍റെ നി​​ഷ്പ​​ക്ഷ​​ത​​യു​​ടെ മു​​ഖം​​മൂ​​ടി അ​​ഴി​​ഞ്ഞു​​വീ​​ണു. ഗ്യാ​​നേ​​ഷ് ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു ക​​മ്മീ​​ഷ​​ണ​​ര്‍​മാ​​രു​​ടെ​​യും നി​​യ​​മ​​ന സ​​മി​​തി​​യി​​ല്‍നി​​ന്നു സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സി​​നെ ഒ​​ഴി​​വാ​​ക്കാ​​നും പ്ര​​ത്യേ​​ക നി​​യ​​മം പാ​​സാ​​ക്കി​​യ​​തു ജ​​നാ​​ധി​​പ​​ത്യ, ധ​​ര്‍​മ പ​​രി​​പാ​​ല​​ന​​ത്തി​​നാ​​കി​​ല്ല! മോ​​ദി​​യും അ​​മി​​ത് ഷാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത ക​​മ്മീ​​ഷ​​ണ​​ര്‍​മാ​​ര്‍ സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​മെ​​ന്ന വി​​ചാ​​രി​​ക്കു​​ന്ന​​തു​പോ​​ലും മ​​ണ്ട​​ത്ത​​ര​​മാ​​ണ്. പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലെ സി​​സി​​ടി​​വി, വീ​​ഡി​​യോ അ​​ട​​ക്ക​​മു​​ള്ള തെ​​ളി​​വു​​ക​​ള്‍ 45 ദി​​വ​​സം ക​​ഴി​​ഞ്ഞാ​​ലു​​ട​​ന്‍ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​ലും സം​​ശ​​യ​​ങ്ങ​​ളേ​​റെ.

ആ​​സാ​​മി​​ല്‍ ഹാ​​ട്രി​​ക് ജ​​യം?

അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ആ​​സാം ഒ​​ഴി​​കെ നാ​​ലി​​ട​​ത്തും ബി​​ജെ​​പി​​ക്കു താ​​ര​​ത​​മ്യേ​​ന ശ​​ക്തി കു​​റ​​വാ​​ണ്. അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മാ​​യി 17.4 കോ​​ടി ആ​​ളു​​ക​​ള്‍ വോ​​ട്ട​​ര്‍​മാ​​രു​​ണ്ട്. കേ​​ര​​ള​​ത്തോ​​ടൊ​​പ്പം വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ആ​​സാ​​മി​​ല്‍ ബി​​ജെ​​പി​​യു​​ടെ ഹി​​മ​​ന്ത ബി​​ശ്വ ശ​​ര്‍​മ​​യു​​ടെ സ​​ര്‍​ക്കാ​​ര്‍ ഹാ​​ട്രി​​ക് വി​​ജ​​യ​​ത്തി​​നാ​​ണു ഒ​​രു​​ങ്ങു​​ന്ന​​ത്. ഗൗ​​ര​​വ് ഗൊ​​ഗോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ണ്‍​ഗ്രസ് തൊ​​ട്ട​​ടു​​ത്തു​​ണ്ടെ​​ങ്കി​​ലും വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക ദു​​ഷ്‌​​ക​​ര​​മാ​​കും.

കോ​​ണ്‍​ഗ്ര​​സ് എം​​പി പ്ര​​ദ്യു​​ത് ബോ​​ര്‍​ഡ​​ലോ​​യി മു​​ത​​ല്‍ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന ഭൂ​​പ​​ന്‍ കു​​മാ​​ര്‍ ബോ​​റ വ​​രെ​​യു​​ള്ള​​വ​​രു​​ടെ ബി​​ജെ​​പി​​യി​​ലേ​​ക്കു​​ള്ള കൂ​​റു​​മാ​​റ്റം സൂ​​ച​​ന​​യാ​​കും. ആ​​സാ​​മി​​ലെ 126 അം​​ഗ സ​​ഭ​​യി​​ല്‍ ഭൂ​​രി​​പ​​ക്ഷം നേ​​ടാ​​ന്‍ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ​​യും ഹി​​മ​​ന്ത ശ​​ര്‍​മ​​യു​​ടെ​​യും നേ​​തൃ​​ത്വ​​വും എ​​സ്‌​​ഐ​​ആ​​ര്‍ അ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ളും ബി​​ജെ​​പി​​ക്കു സ​​ഹാ​​യ​​ക​​മാ​​യേ​​ക്കും.

മ​​മ​​ത​​യ്ക്കു വെ​​ല്ലു​​വി​​ളി!

പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ഭ​​ര​​ണ​​ത്തി​​നാ​​ണു മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​ജി​​യും തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍​ഗ്ര​​സും കോ​​പ്പു കൂ​​ട്ടു​​ന്ന​​ത്. എ​​ന്നാ​​ല്‍, 294 അം​ഗ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ക​​ഴി​​ഞ്ഞ ത​​വ​​ണ 77 സീ​​റ്റ് നേ​​ടി​​യ ബി​​ജെ​​പി​​യും പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. സി​​പി​​എ​​മ്മും കോ​​ണ്‍​ഗ്ര​​സും ത​​ക​​ര്‍​ന്ന​​ടി​​ഞ്ഞ​​താ​​ണു തൃ​​ണ​​മൂ​​ലി​​നും ബി​​ജെ​​പി​​ക്കും നേ​​ട്ട​​മാ​​യ​​ത്. ബം​​ഗാ​​ളും ത്രി​​പു​​ര​​യും ന​​ഷ്‌​ട​​പ്പെ​​ട്ട സി​​പി​​എ​​മ്മി​​നും ഭൂ​​രി​​പ​​ക്ഷം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ക്ഷ​​യി​​ച്ച കോ​​ണ്‍​ഗ്ര​​സി​​നും കേ​​ര​​ള​​മെ​​ന്ന തു​​രു​​ത്തെ​​ങ്കി​​ലും പി​​ടി​​ക്കു​​ക​​യെ​​ന്ന​​തു നി​​ല​​നി​​ല്പി​​ന്‍റെ പ്ര​​ശ്‌​​ന​​മാ​​ണ്.

പു​​തു​​ച്ചേ​​രി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി എ​​ന്‍. രം​​ഗ​​സാ​​മി​​യു​​ടെ ഓ​​ള്‍ ഇ​​ന്ത്യ എ​​ന്‍ആ​​ര്‍ കോ​​ണ്‍​ഗ്ര​​സ്, ബി​​ജെ​​പി, എ​​ഐ​​എ​​ഡി​​എം​​കെ പാ​​ര്‍​ട്ടി​​ക​​ളു​​ടെ സ​​ര്‍​ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കാ​​മെ​​ന്ന മോ​​ഹ​​ത്തി​​ലാ​​ണ് കോ​​ണ്‍​ഗ്ര​​സ്, ഡി​​എം​​കെ, സി​​പി​​ഐ സ​​ഖ്യം. സം​​സ്ഥാ​​ന​​ത്തെ 30 സീ​​റ്റു​​ക​​ളി​​ലും ഇ​​രു​​മു​​ന്ന​​ണി​​ക​​ളും നേ​​രി​​ട്ടു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. ചെ​​റു​​സം​​സ്ഥാ​ന​​മെ​​ങ്കി​​ലും പു​​തു​​ച്ചേ​​രി​​യി​​ല്‍ ഭ​​ര​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ കോ​​ണ്‍​ഗ്ര​​സി​​നു ക​​ഴി​​ഞ്ഞാ​​ല്‍ അ​​തും ഉ​​ത്തേ​​ജ​​ന​​മാ​​കും.

ത​​മി​​ഴ​​ക​​ത്ത് വാ​​ശി​​യേ​​റെ

ത​​മി​​ഴ്നാ​​ട്ടി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡി​​എം​​കെ​​യെ താ​​ഴെ​​യി​​റ​​ക്കാ​​ന്‍ അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു കഴിയു​​മോ​​യെ​​ന്ന​​താ​​ണു ചോ​​ദ്യം. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഇ​​ട​​പ്പാ​​ടി പ​​ള​​നി​​സ്വാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ഐ​​എ​​ഡി​​എം​​കെ, ബി​​ജെ​​പി, പി​​എം​​കെ സ​​ഖ്യ​​ത്തി​​നു 234 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യാ​​ല്‍ അ​​ദ്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല. കേ​​ര​​ള​​ത്തി​​ല്‍ പോ​​ര​​ടി​​ക്കു​​ന്ന കോണ്‍​ഗ്ര​​സും സി​​പി​​എ​​മ്മും അ​​തി​​ര്‍​ത്തി ക​​ട​​ന്നാ​​ല്‍ ഭാ​​യി ഭാ​​യി ആ​​ണ്.

സി​​നി​​മാ​​താ​​രം വി​​ജ​​യ്‌​​യു​​ടെ പു​​തി​​യ പാ​​ര്‍​ട്ടി​​യാ​​യ ത​​മി​​ഴ​​ക വെ​​ട്രി ക​​ഴ​​കം (ടി​​വി​​കെ) പി​​ടി​​ക്കു​​ന്ന വോ​​ട്ടു​​ക​​ളും സീ​​റ്റു​​ക​​ളു​​മാ​​കും നി​​ര്‍​ണാ​​യ​​കം. ടി​​വി​​കെ 15 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ള്‍ പി​​ടി​​ച്ചാ​​ല്‍ ഡി​​എം​​കെ മു​​ന്ന​​ണി​​ക്കു ക്ഷീ​​ണ​​മാ​​കും. മു​​ഴു​​വ​​ന്‍ സീ​​റ്റു​​ക​​ളി​​ലും മ​​ത്സ​​രി​​ക്കു​​ന്ന മ​​റ്റൊ​​രു പു​​തി​​യ പാ​​ര്‍​ട്ടി​​യാ​​യ സീ​​മ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന നാം ​​ത​​മി​​ഴ​​ര്‍ ക​​ച്ചി (എ​​ന്‍​ടി​​കെ) നേ​​ടു​​ന്ന വോ​​ട്ടു​​ക​​ളും പ്ര​​ബ​​ല മു​​ന്ന​​ണി​​ക​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തും. 

വീ​​റു​​റ്റ പോ​​ര് കേ​​ര​​ള​​ത്തി​​ല്‍

ഏ​​റ്റ​​വും വീ​​റു​​റ്റ പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന​​തു കേ​​ര​​ള​​ത്തി​​ലാ​​ണ്. ഭൂ​​രി​​പ​​ക്ഷം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും യു​​ഡി​​എ​​ഫും എ​​ല്‍​ഡി​​എ​​ഫും ത​​മ്മി​​ലും ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ ബി​​ജെ​​പി​​യു​​മാ​​യും തീ​​പാ​​റു​​ന്ന മ​​ത്സ​​ര​​ത്തി​​നാ​​ണു തി​​രി ​​കൊ​​ളു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വോ​​ട്ടു​​ശ​​ത​​മാ​​നം കൂ​​ട്ടു​​ന്ന​​തോ​​ടൊ​​പ്പം ഏ​​താ​​നും സീ​​റ്റു​​ക​​ളി​​ലെ​​ങ്കി​​ലും ജ​​യി​​ക്കാ​​മെ​​ന്ന് ഉ​​റ​​പ്പി​​ച്ചാ​​ണു ബി​​ജെ​​പി​​യു​​ടെ പോ​​രാ​​ട്ടം. മി​​ക്ക​​യി​​ട​​ത്തും വി​​ജ​​യി​​യെ നി​​ര്‍​ണ​​യി​​ക്കു​​ന്ന​​തി​​ല്‍ എ​​ന്‍​ഡി​​എ വോ​​ട്ടു​​ക​​ള്‍ നി​​ര്‍​ണാ​​യ​​ക​​മാ​​കും.

കേ​​ര​​ളം തി​​രി​​ച്ചു​​പി​​ടി​​ക്കു​​മെ​​ന്ന വാ​​ശി​​യി​​ല്‍ രം​​ഗ​​ത്തു​​ള്ള കോ​​ണ്‍​ഗ്ര​​സി​​നും യു​​ഡി​​എ​​ഫി​​നും സ്ഥാ​​നാ​​ര്‍​ഥിനി​​ര്‍​ണ​​യ​​ത്തി​​ലെ ക​​ല്ലു​​ക​​ടി​​ക​​ള്‍ ഒ​​ഴി​​വാ​​ക്കാ​​മാ​​യി​​രു​​ന്നു. ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നെ യു​​ഡി​​എ​​ഫി​​ലേ​​ക്കു തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​നു​​മാ​​യി​​ല്ല. കെ. ​​സു​​ധാ​​ക​​ര​​നും ജി. ​​സു​​ധാ​​ക​​ര​​നും കേ​​ര​​ള​​ത്തി​​ലെ മാ​​റു​​ന്ന രാ​​ഷ്‌​ട്രീ​​യ രീ​​തി​​ക​​ളു​​ടെ പ്ര​​തീ​​ക​​ങ്ങ​​ളാ​​യി. ശ​​ശി ത​​രൂ​​രാ​​ണു ഭേ​​ദം. സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​ക​​സ​​നനേ​​ട്ട​​ങ്ങ​​ള്‍ എ​​ല്‍​ഡി​​എ​​ഫ് ഉ​​യ​​ര്‍​ത്തു​​മ്പോ​​ള്‍, ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​ക്കൊ​​ള്ള അ​​ട​​ക്ക​​മു​​ള്ള​​വ​​യാ​​ണു യു​​ഡി​​എ​​ഫി​​ന്‍റെ തു​​റു​​പ്പു​​ചീ​​ട്ട്. ഇ​​രു​​മു​​ന്ന​​ണി​​ക​​ളി​​ല്‍നി​​ന്നു​​മു​​ള്ള മോ​​ച​​ന​​മാ​​ണു ബി​​ജെ​​പി​​യു​​ടെ വാ​​ഗ്ദാ​​നം.

നേ​​തൃബാ​​ഹു​​ല്യ​​വും

നേ​​താ​​ക്ക​​ളു​​ടെ ബാ​​ഹു​​ല്യം യു​​ഡി​​എ​​ഫി​​ന്‍റെ ത​​ല​​വേ​​ദ​​ന ആ​​ണെ​​ങ്കി​​ല്‍, ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടാ​​ത്ത നേ​​തൃ​​ത്വ​​മാ​​ണു സി​​പി​​എ​​മ്മി​​ന്‍റെ​​യും എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ​​യും ശ​​ക്തി. പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ക​​രു​​ത്തു​​റ്റ ബ്രാ​​ന്‍​ഡ് ആ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ന്. ഹാ​​ട്രി​​ക് ജ​​യ​​ത്തി​​നു ശ്ര​​മി​​ക്കു​​മ്പോ​​ഴും കോ​​ണ്‍​ഗ്ര​​സും യു​​ഡി​​എ​​ഫും പ​​തി​​വി​​ലേ​​റെ ശ​​ക്ത​​മാ​​ണെ​​ന്ന​​തു പി​​ണ​​റാ​​യി​​ക്കു വെ​​ല്ലു​​വി​​ളി​​യാ​​കും. ലോ​​ക്‌​​സ​​ഭ​​യി​​ലും ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തി​​ലും നേ​​ടി​​യ മേ​​ല്‍​ക്കൈ ആ​​വ​​ര്‍​ത്തി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ കോ​​ണ്‍​ഗ്ര​​സും യു​​ഡി​​എ​​ഫും പ​​ട​​ല​​പി​​ണ​​ക്ക​​ങ്ങ​​ളും കാ​​ലു​​വാ​​ര​​ലു​​ക​​ളും വി​​മ​​ത​​ശ​​ല്യ​​വും ഒ​​ഴി​​വാ​​ക്കി​​യേ മ​​തി​​യാ​​കൂ.

വി.​​ഡി. സ​​തീ​​ശ​​ന്‍, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എ​​ന്നി​​വ​​രെ​​ല്ലാം മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര സ്വ​​പ്‌​​നം കാ​​ണു​​ന്നു. മു​​സ്‌​​ലിം ലീ​​ഗ് നേ​​താ​​വ് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​ക്കു പു​​റ​​മെ കെ. ​​സു​​ധാ​​ക​​ര​​നും അ​​ടൂ​​ര്‍ പ്ര​​കാ​​ശി​​നു​​മെ​​ല്ലാം ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര​​യി​​ലും നോ​​ട്ട​​മു​​ണ്ട്. എ​​ല്ലാ​​വ​​രുംകൂ​​ടി കു​​ളി​​പ്പി​​ച്ചു കു​​ളി​​പ്പി​​ച്ചു കൊച്ചി​​നെ ഇ​​ല്ലാ​​താ​​ക്കു​​മോ​​യെ​​ന്ന​​താ​​ണു രാ​​ഹു​​ല്‍ ഗാ​​ന്ധി​​യു​​ടെ ആ​​ശങ്ക.

മാ​​റ​​ണം, പ​​തി​​വു​​രാ​​ഷ്‌​ട്രീ​​യം

ഇ​​റാ​​ന്‍ യു​​ദ്ധ​​വും ഗ​​ള്‍​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ളും ലോ​​ക​​ത്തി​​നാ​​കെ​​യും കേ​​ര​​ള​​ത്തി​​നു പ്ര​​ത്യേ​​കി​​ച്ചും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ്. പ്ര​​വാ​​സി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യും ഭാ​​വി​​യും മു​​ത​​ല്‍ പെ​​ട്രോ​​ള്‍-ഡീ​​സ​​ല്‍-എ​​ല്‍​പി​​ജി വി​​ല​​യും ക്ഷാ​​മ​​വും രൂ​​പ​​യു​​ടെ വി​​ല​​ത്ത​​ക​​ര്‍​ച്ച​​യു​​മെ​​ല്ലാം നേ​​രി​​ട്ടു​​ള്ള ആ​​ഘാ​​ത​​ങ്ങ​​ളാ​​കും. ആ​​രു ജ​​യി​​ച്ചാ​​ലും കേ​​ര​​ള​​ത്തി​​ന്‍റെ പ​​തി​​വു രാ​ഷ്‌​ട്രീ​​യ​​വും ഭ​​ര​​ണ​​രീ​​തി​​ക​​ളും മാ​​റ​​ണം. അ​​ഴി​​മ​​തി​​യും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​ക​​ളും മു​​ത​​ല്‍ വ​​ള​​രു​​ന്ന വ​​ര്‍​ഗീ​​യ​​ത വ​​രെ നി​​യ​​ന്ത്രി​​ക്കു​​ക​​യും വി​​ക​​സ​​ന​​വും പു​​രോ​​ഗ​​തി​​യും ജ​​ന​​ക്ഷേ​​മ​​വും ഉ​​റ​​പ്പാ​​ക്കു​​ക​​യു​​മാ​​ണു പ്ര​​ധാ​​നം.

Tags : Niyama Sabha Election Kerala assembly election Election ganesh kumar SIR Assam

Recent News

Corehub Up