x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എസ്ഐആർ തെറ്റെങ്കിൽ വി.ഡി. സതീശൻ സർക്കാർ രാജി വയ്ക്കണം': ബിജെപി നിയമസഭാ മാർച്ച് ഇന്ന്

തിരുവനന്തപുരം ബ്യൂറോ
Published: October 12, 2026 09:24 AM IST | Updated: October 12, 2026 09:24 AM IST

Image for representation

തിരുവനന്തപുരം: എസ്ഐആർ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ ബിജെപിയുടെ നിയമസഭാ മാർച്ച് ഇന്നു നടക്കും. എസ്ഐആർ തെറ്റാണെങ്കിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി അധികാരത്തിലെത്തിയ സതീശൻ സർക്കാർ രാജി വെയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

എസ്ഐആർ കോൺഗ്രസിന്‍റെ ഇരട്ടനിലപാടും പിണറായി വിജയന്‍റെയും വി.ഡി. സതീശന്‍റെയും രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങളും തുറന്നുകാട്ടി നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.

വിഷയത്തിൽ ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ റാലികളും പൊതുയോഗങ്ങളും നടക്കും. ഒക്ടോബർ 17 മുതൽ 31 വരെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ എസ്ഐആർ, സിഎംആർഎൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തി തെരുവ് സഭകളും പാർട്ടി നടത്തും.

Tags : BJP Assembly March VDSatheesan SIR

Recent News

Corehub Up