x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​റി​നെ​തി​രേ ശ​ബ്ദി​ക്കാ​ന്‍ യു​ഡി​എ​ഫി​ന് അ​ര്‍​ഹ​ത​യി​ല്ല: കെ.​പി. മോ​ഹ​ന​ന്‍

വെബ് ഡെസ്ക്
Published: October 12, 2026 01:43 AM IST | Updated: October 12, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: എ​സ്ഐ​ആ​ര്‍ ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ ഗു​ണ​വ​ശ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്‍റി​നോ യു​ഡി​എ​ഫി​നോ എ​സ്ഐ​ആ​റി​നെ​തി​രെ ശ​ബ്ദി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് ആ​ര്‍​ജെ​ഡി ദേ​ശീ​യ സ​മി​തി അം​ഗം കെ.​പി. മോ​ഹ​ന​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍ ചോ​റോ​ട് പ​ഞ്ചാ​യ​ത്ത് ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ യു​ഡി​എ​ഫി​ന് 102 സീ​റ്റ് ല​ഭി​ക്കു​മെ​ന്നും ഭ​ര​ണ​ത്തി​ല്‍ ഇ​രി​ക്കു​ന്ന 12 മ​ന്ത്രി​മാ​ര്‍ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച വി.​ഡി. സ​തീ​ശ​ൻ ഈ ​വി​വ​രം എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും ഇ​തേ വാ​ദ​ഗ​തി ത​ന്നെ​യാ​ണ് ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫും സ​മാ​ന​മ​ന​സ്‌​ക​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സ​മി​തി അം​ഗം ഇ.​പി. ദാ​മോ​ദ​ര​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ​ന്‍, പ്ര​സാ​ദ് വി​ല​ങ്ങി​ല്‍, ശ്രീ​ജേ​ഷ് നാ​ഗ​പ​ള്ളി, കെ.​എം. നാ​രാ​യ​ണ​ന്‍, അ​ജി​ത വി​നോ​ദ്, സി.​എ​സ്. ജി​തി​ന്‍, എ​ന്‍.​എം. അ​ഭി​ന​ന്ദ്, കെ.​പി.​സു​രേ​ന്ദ്ര​ന്‍, പി.​ടി. ത​ങ്ക​മ​ണി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : SIR NattuVishasham DistrictNews

Recent News

Corehub Up