Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BarLicenses

പുതിയ ബാർ ലൈസൻസിൽ സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചു; മന്ത്രി എം. ലിജു

തിരുവനന്തപുരം: പുതിയ ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി എക്സൈസ് മന്ത്രി എം. ലിജു. സാമൂഹികാഘാതം പരിശോധിച്ചശേഷമേ ലൈസൻസ് നൽകാവൂ എന്നാണ് സർക്കാരിന്‍റെ വ്യക്തമായ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മാർച്ച് 30 വരെ കോടതി അനുമതിയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് ബാർ ലൈസൻസ് പുതുക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്ക് അനുമതി നൽകിയിരുന്നത്. പത്തുവർഷക്കാലം വൈൻ പാർലറായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് ബാറായി മാറുകയായിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ ലൈസൻസ് അനുവദിച്ചു കിട്ടിയെന്നത് പ്രാഥമിക വീഴ്ചയുണ്ടായതിന്‍റെ വ്യക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഏകദേശം 12 വർഷത്തോളം അടഞ്ഞുകിടന്ന് പിന്നീട് ബിയർ പാർലറായി പ്രവർത്തിച്ച ഇടത്താണ് ഇപ്പോൾ വീണ്ടും ബാർ ലൈസൻസ് നൽകുന്നത്. ഇത്തരം പശ്ചാത്തലങ്ങൾ കണക്കിലെടുത്താണ് സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള സസ്പെൻഷൻ ശിക്ഷാ നടപടിയല്ലെന്നും മറിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഡ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

Latest News

Corehub Up