x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കൊച്ചി ബ്യൂറോ
Published: June 5, 2026 01:32 PM IST | Updated: June 5, 2026 01:32 PM IST

കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൊച്ചി കോര്‍പ്പറേഷന്‍ എടുത്തില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്.

ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കോര്‍പ്പറേഷന്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലെത്തി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയ ശേഷം നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഓടകള്‍ നന്നാക്കുകയോ മഴക്കാല ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആദ്യ മഴയില്‍ തന്നെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയത്.

മെട്രോ പിങ്ക്‌ലൈനിന്‍റെ നിര്‍മാണം നടക്കുന്നതിനാല്‍ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറ, മരട് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ 20ല്‍ അധികം വീടുകളും വെള്ളത്തിലായി.

Tags : Kochi flood DYFI activists protest

Recent News

Corehub Up