x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി; ജൂ​​ണി​​ൽ റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക്


Published: June 22, 2026 11:43 PM IST | Updated: June 22, 2026 11:43 PM IST

മും​​ബൈ: റ​​ഷ്യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ പു​​തി​​യ റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് നീ​​ങ്ങു​​ന്നു. ഇ​​ന്ത്യ​​ക്ക് അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​വ​​രു​​ടെ പ​​ട്ടി​​കയി​​ൽ ആ​​ദ്യ അ​​ഞ്ചി​​ൽ വെ​​ന​​സ്വേ​​ല.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കാ​​ര​​ണം വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ ത​​ട​​സ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ എ​​ണ്ണ ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​ക​​ൾ വി​​ല​​ക്കി​​ഴി​​വി​​ൽ ല​​ഭി​​ക്കു​​ന്ന റ​​ഷ്യ​​ൻ എ​​ണ്ണ വ​​ൻ​​തോ​​തി​​ൽ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​ണ്.

ക​​മ്മോ​​ഡി​​റ്റി അ​​ന​​ലി​​റ്റി​​ക്സ് സ്ഥാ​​പ​​ന​​മാ​​യ കെ​​പ്ല​​റി​​ൽ​​നി​​ന്നു​​ള്ള പ്രാ​​ഥ​​മി​​ക വെ​​സ​​ൽ ട്രാ​​ക്കിം​​ഗ് വി​​വ​​ര​​ങ്ങ​​ൾ പ്ര​​കാ​​രം ജൂ​​ണ്‍ ഒ​​ന്നു മു​​ത​​ൽ 19 വ​​രെ​​യു​​ള്ള ക​​ണ​​ക്കി​​ൽ പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 2.66 മി​​ല്യ​​ണ്‍ ബാ​​ര​​ൽ റ​​ഷ്യ​​ൻ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തി​​ട്ടു​​ണ്ട്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ ആ​​കെ അ​​സം​​സ്കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 53.5 ശ​​ത​​മാ​​ന​​വും ഇ​​താ​​ണ്.

പ്ര​​തി​​ദി​​നം 6,36,000 ബാ​​ര​​ലാ​​ണ് യു​​എ​​ഇ​​യി​​ൽ നി​​ന്നെ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ലി​​ത് മേ​​യ് മാ​​സ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 6,44,000 ബാ​​ര​​ൽ എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​നേ​​ക്കാ​​ൾ താ​​ഴെ​​യാ​​ണ്. പ്ര​​തി​​ദി​​നം 2,09,000 ബാ​​ര​​ൽ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു​​കൊ​​ണ്ട് വെ​​ന​​സ്വേ​​ല ഇ​​ന്ത്യ​​യു​​ടെ നാ​​ലാ​​മ​​ത്തെ വ​​ലി​​യ എ​​ണ്ണ വി​​ത​​ര​​ണ​​ക്കാ​​രാ​​യി മാ​​റി. തൊ​​ട്ടു​​മു​​ന്നി​​ലു​​ള്ള സൗ​​ദി അ​​റേ​​ബ്യ പ്ര​​തി​​ദി​​നം 3,84,000 ബാ​​ര​​ലാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്. എ​​ന്നാ​​ൽ യു​​എ​​സി​​ൽ​​നി​​ന്നു​​ള്ള എ​​ണ്ണ വാ​​ങ്ങ​​ലി​​ൽ വ​​ലി​​യ കു​​റ​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. മേ​​യി​​ലെ പ്ര​​തി​​ദി​​നം 2,52,000 ബാ​​ര​​ലി​​ൽ​​നി​​ന്ന് 91,000 ബാ​​ര​​ലി​​ലെ​​ത്തി.

കെ​​പ്ല​​റു​​ടെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം റ​​ഷ്യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​സം​​സ്കൃ​​ത എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി ജൂ​​ണി​​ൽ പ്ര​​തി​​ദി​​നം 2.35 മി​​ല്യ​​ണ്‍ ബാ​​ര​​ൽ ക​​ട​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ഇ​​ത് എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ എ​​ത്തി​​യേ​​ക്കു​​മെ​​ന്നാ​​ണ് കെ​​പ്ല​​ർ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. 2023 മേ​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പ്ര​​തി​​ദി​​നം 2.2 മി​​ല്യ​​ണ്‍ ബാ​​ര​​ൽ എ​​ന്ന മു​​ൻ റി​​ക്കാ​​ർ​​ഡാ​​കും വ​​ഴി​​മാ​​റു​​ക.

Tags : Russian oil hit record imports

Recent News

Corehub Up