x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്പ​ല​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ കൊ​ഴു​വ ചാ​ക​ര


Published: June 23, 2026 12:22 AM IST | Updated: June 23, 2026 12:22 AM IST

അ​മ്പ​ല​പ്പു​ഴ: ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​രു​ന്ന​തി​നി​ടെ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് കൊ​ഴു​വ ചാ​ക​ര. തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ നി​ന്ന​ട​ക്കം ഇ​ന്ന​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബീ​ഞ്ച്, നീ​ട്ടുവ​ല വ​ള്ള​ങ്ങ​ൾ​ക്കാ​ണ് സു​ല​ഭ​മാ​യി കൊ​ഴു​വ ല​ഭി​ച്ച​ത്. 50 കു​ട്ട വ​രെ ല​ഭി​ച്ച വ​ള്ള​ങ്ങ​ളു​ണ്ട്. ആ​ദ്യം കി​ലോ​യ്ക്ക് 60 രൂ​പ​യ്ക്കും പി​ന്നീ​ട് 40 രൂ​പ​യ്ക്കു​മാ​ണ് ലേ​ലം ന​ട​ന്ന​ത്.

നീ​ട്ടുവ​ല​ക്കാ​ർ​ക്കാ​ണ് രു​ചി​യേ​റി​യ നെ​യ്മ​ത്തി ല​ഭി​ച്ച​ത്. കി​ലോയ്ക്ക് 240 ​രൂ​പ​യാ​യി​രു​ന്നു മൊ​ത്തവി​ല. ചെ​റു​കി​ട വി​പ​ണി​യി​ലെ​ത്തു​മ്പോ​ൾ 350 രൂപ​യോ​ളം വി​ല​വ​രും. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​രു​ടെ​പ്ര​തീ​ക്ഷക്കാ​ലം. ചെ​മ്മീ​ൻ, മ​ത്തി,അ​യ​ല,ക​ണ​വ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് ല​ഭി​ക്കു​ക. ന​ല്ല വി​ല​യും ല​ഭി​ക്കും.​

എ​ന്നാ​ൽ അ​ടി​ക്ക​ടി മാ​റു​ന്ന കാ​ലാ​വ​സ്ഥ യും ക​ട​ലാ​ക്ര​മ​ണ​വും ഇ​ക്കു​റി തി​രി​ച്ച​ടി​യാ​യി. ക​ട​ലി​ൽ പോ​യ ഭൂ​രി​ഭാ​ഗം ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​നച്ചെ​ല​വും അ​ധ്വാ​ന​വും മി​ച്ച​മാ​യ​ത​ല്ലാ​തെ പൊ​ടിമീ​ൻപോ​ലും കി​ട്ടി​യി​ല്ല . ചാ​ക​ര ​പ്ര​തീ​ക്ഷ​യി​ൽ ജി​ല്ല​യു​ടെ നാ​നാ ഭാ​ഗ​ത്തുനി​ന്നും നൂ​റു ക​ണ​ക്കി​നു വ​ള്ള​ങ്ങ​ളാ​ണ് തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്.

ഹാ​ർ​ബ​റി​ന്‍റെ ആ​ഴ​ക്കു​റ​വും വി​സ്തൃതി​യി​ല്ലാ​യ്മ​യും മൂ​ലം വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ക്കു​ന്ന സ്ഥി​തി​യാ​ണ്.​ഏ​റെ ദു​രി​തം സ​ഹി​ച്ചാ​ണ് വ​ള്ള​ത്തി​ൽ നി​ന്ന് മീ​ൻ കു​ട്ട​യി​ലാ​ക്കി ക​ര​യ്ക്കെ​ത്തി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​മ്പ് ക​ട​ൽ​ ശാ​ന്ത​മാ​യി കൂ​ടു​ത​ൽ മ​ത്സ്യം കി​ട്ടു​മെ​ന്ന​ പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ള്ള​മു​ട​മ​ക​ൾ.

 

Tags : Ampalapu River Nattuvishesham district news

Recent News

Corehub Up