x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​നി​ബി​ഡ​മാ​യി​രു​ന്ന പു​തു​ന​ഗ​രം റെയി​ൽവേ സ്റ്റേ​ഷ​ൻ ഇപ്പോൾ വി​ജ​നം


Published: June 23, 2026 01:42 AM IST | Updated: June 23, 2026 01:42 AM IST

പു​തു​ന​ഗ​രം: നൂ​റു​ക​ണ​ക്കി​നു യാ​ത്രി​ക​രും ച​ര​ക്കുഗ​താ​ഗ​ത​വും കൊ​ണ്ട് ജ​ന​നി​ബി​ഡ​മാ​യി​രു​ന്ന പു​തു​ന​ഗ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​പ്പോ​ൾ പൂ​രം ക​ഴി​ഞ്ഞ പ​റ​മ്പ് പോ​ലെ വി​ജ​നം. പു​ല​ർ​ച്ചെ ര​ണ്ട് ട്രെ​യി​നു​ക​ൾ കി​ഴ​ക്കോ​ട്ടും രാ​ത്രി വ​ണ്ടി​ക​ൾ പ​ടി​ഞ്ഞാ​റോ​ട്ടും പോ​കു​ന്ന​തൊ​ഴി​ച്ചാ​ൽ പു​തു​ന​ഗ​ര​ത്തു​കാ​ർ​ക്ക് പ​ക​ൽ​സ​മ​യം ട്രെ​യി​ൻ ഗ​താ​ഗ​തം സ്വപ്നം മാത്ര മാണ്.

ഇ​ട​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​വു​ന്ന എ​ൻ​ജി​നു​ക​ളും മ​റ്റും ഗു​ഡ്സ് ട്രെ​യി​നു​ക​ളും നോ​ക്കി​ക്കാണാ​നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​ധി. മീ​റ്റ​ർഗേ​ജി​ൽ ആ​റു പെ​യ​ർ ട്രെ​യി​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ​ല്ലാം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ചു. 800 കോ​ടി ചെ​ല​വ​ഴി​ച്ച് ബ്രോ​ഡ്ഗേ​ജ് ലൈ​നും 50 കോ​ടി​യി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​ലും മെ​ച്ച​പ്പെ​ട്ട യാ​ത്രാ​സൗ​ക​ര്യം പ്ര​തീ​ക്ഷി​ച്ച യാ​ത്ര​ക്കാ​ർ വീ​ണ​ത് നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ൽ. മാ​റി​മാ​റി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളാ​വ​ട്ടെ വി​ഷ​യ​ത്തി​ൽ തൊ​ടാ​തെ കൈ​മ​ല​ർ​ത്തു​ന്ന​തും വി​ക​സ​ന മു​ര​ടി​പ്പി​നു കാ​ര​ണ​മാ​വു​ന്നു​ണ്ട് . പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഇ​ല്ലെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യം പ​തി​വ്പോ​ലെ ത​ന്നെ​യാ​ണ്.

രാ​മേ​ശ്വ​രം, മ​ധു​ര, ഏ​ർ​വാ​ടി, പ​ഴ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്തേ​ക്ക് മുന്പ് യാ​ത്ര​ക്കാ​ർക്ക് കു​ടും​ബ​സ​മേ​തം പോ​യിവ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തെ​ല്ലാം വെ​റും പ​ഴ​ങ്ക​ഥ​യാ​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര​ഭ​ര​ണ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള രാ​ഷ്‌​ടീ​യ​പാ​ർ​ട്ടി​ക​ൾ പോ​ലും പാ​ല​ക്കാ​ട് നി​ന്നും പാ​സ​ഞ്ച​ർ ഓ​ടി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും എ​ടു​ക്കുന്നില്ല.
സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : bustling place Nattuvishesham district news

Recent News

Corehub Up