x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം


Published: June 23, 2026 02:45 AM IST | Updated: June 23, 2026 02:45 AM IST

വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.
ഇ​പ്പോ​ൾ ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​ണ്. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് നി​ല​വി​ൽ വ​ന്നി​ട്ട് 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും ഇ​വി​ടെ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ സ​ബ് ഡി​വി​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്കും മ​റ്റു സാ​ധാ​ര​ണ​ക്കാ​ർ​ക്കും നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ഒ​രു സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സ് അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സ് വ​ന്നാ​ൽ ഈ ​മേ​ഖ​ല​യി​ലെ വി​വി​ധ ചെ​ക്ക് ഡാ​മു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം വ​യ്പി​ക്കാ​ൻ ക​ഴി​യും. സ​ർ​ക്കാ​രി​ന് അ​ധി​ക​ച്ചെ​ല​വു​ക​ളി​ല്ലാ​തെ നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളു​ടെ പു​ന​ർ​വി​ന്യാ​സ​ത്തി​ലൂ​ടെ ഈ ​ഓ​ഫീ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : areas Nattuvishesham District news

Recent News

Corehub Up