x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​വേ​ട്ട​യ്ക്ക് പോ​ലീ​സി​ന്‍റെ ഉ​ട​ക്ക്; പ്ര​തി​ഷേ​ധം ശ​ക്തം


Published: June 23, 2026 02:19 AM IST | Updated: June 23, 2026 02:19 AM IST

ഭീ​മ​ന​ടി: വ​നം​വ​കു​പ്പി​ന്‍റെ​യും വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കാ​ട്ടു​പ​ന്നി​വേ​ട്ട​യ്ക്ക് ഉ​ട​ക്കു​വ​ച്ച് ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ്. എ​ളേ​രി​ത്ത​ട്ട്, ന​ർ​ക്കി​ല​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​സ​ഭ​യി​ൽ പ്ര​ശ്നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തും വ​നം​വ​കു​പ്പും എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച​ത്.

ഫോ​റ​സ്റ്റ​ർ സു​രേ​ന്ദ്ര​ൻ, വാ​ർ​ഡ് മെം​ബ​ർ അ​നി​ൽ​കു​മാ​ർ, എം​പാ​ന​ൽ ഷൂ​ട്ട​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. ര​വീ​ന്ദ്ര​ൻ, ഷൂ​ട്ട​ർ​മാ​രാ​യ പ​ള്ളി​പ്പു​റം ശ​ശി, ക​രു​ണാ​ക​ര​ൻ നെ​ല്ലി​യ​ടു​ക്കം, ഗം​ഗാ​ധ​ര​ൻ കാ​ട്ടി​പ്പൊ​യി​ൽ, മോ​ഹ​ന​ൻ ചാ​യ്യോം, കെ.​ടി. ബാ​ല​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് ത​ട​സം നി​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഷൂ​ട്ട​ർ​മാ​രു​ടെ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത​മാ​യി നാ​യാ​ട്ട് ന​ട​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​ക്കു​ക​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ല​പാ​ടെ​ടു​ത്തു. ഇ​തു വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

ത​ങ്ങ​ൾ യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​തെ​ന്നും പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ത​ട​സം നി​ന്നാ​ൽ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​പ​ന്നി വേ​ട്ട നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ഷൂ​ട്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യും പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.

 

Tags : protests strong Nattuvishesham district news

Recent News

Corehub Up