x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്യ​ങ്കോ​ട് പു​ഴ സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കും


Published: June 23, 2026 02:12 AM IST | Updated: June 23, 2026 02:12 AM IST

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ത്ത് തു​ട​ക്കം കു​റി​ച്ച​താ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ, 400 കെ​വി വൈ​ദു​തി ലൈ​ൻ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ, പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം അ​ന്ത​ർ സം​സ്ഥാ​ന പാ​ത, ട്രൈ​ബ​ൽ സ്കൂ​ൾ, ചെ​റു​പു​ഴ ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, കാ​ര്യ​ങ്കോ​ട് പു​ഴ​യോ​ര ടൂ​റി​സം, വി​വി​ധ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ൽ ക​ണ്ട മ​ന്ത്രി​മാ​രി​ൽനി​ന്ന് വ്യ​ക്ത​മാ ഉ​റ​പ്പു​ക​ൾ ല​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ണ് വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രെ നേ​രി​ൽ ക​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര​വ​ധി​യാ​യ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​വേ​ദ​ന​ങ്ങ​ൾ ന​ല്കി​യ​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ത​ന്നെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന് 15.50 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഏ​റെ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, കെ.​ഡി. പ്ര​വീ​ൺ, ല​ളി​താ ബാ​ബു, ലി​നാ വി​ല്യം ടി.​പി. ച​ന്ദ്ര​ൻ, മ​നോ​ജ് വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​തി​നി​ടെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കാ​ര്യ​ങ്കോ​ടു​പു​ഴ​യു​ടെ സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ക​ണ്ണൂ​ർ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ രാ​ജ് രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ്് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

 

Tags : building a dam Nattuvishesham district news

Recent News

Corehub Up