x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ​ദി​നാ​ച​ര​ണം നടത്തി


Published: June 23, 2026 02:16 AM IST | Updated: June 23, 2026 02:16 AM IST

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്‌​സ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക പി.​സി. സോ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ അ​ധ്യാ​പ​ക​ൻ നി​ഥി​ൻ പ​ര​പ്പ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ൻ​സി​സി ഓ​ഫി​സ​ർ പി.​എ​ൻ. ജെ​ന്നി, സീ​നി​യ​ർ കേ​ഡ​റ്റ് ആ​ൽ​ഫ്ര​ഡ് ജോ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: ന​വ​ജ്യോ​തി കോ​ള​ജി​ന്‍റെ​യും മു​ന​യം​കു​ന്ന് ആ​യു​ർ​ജ്യോ​തി സ​മ​ഗ്ര​സൗ​ഖ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​ദി​നാ​ച​ര​ണ​വും ജൈ​വ​ക​ർ​ഷ​ക​ർ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. ജി​നീ​ഷ് സി​റി​യ​ക് സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. സി​ജോ​യ് പോ​ൾ സി​എ​സ്ടി, ആ​യു​ർ​ജ്യോ​തി ചെ​യ​ർ​മാ​ൻ മാ​ത്യു ജെ. ​പെ​രി​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ആ​ർ.​എം. സു​വ​ർ​ണ യോ​ഗ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

സ​രോ​ജി​നി ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്ഷ​യ​ശ്രീ അ​വാ​ർ​ഡും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡു​ക​ളും നേ​ടി​യ ജൈ​വ​ക​ർ​ഷ​ക​രാ​യ എ. ​നാ​രാ​യ​ണ​ൻ (പാ​ല​ക്കാ​ട്), ജോ​യി പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ (പാ​ലാ​വ​യ​ൽ), കു​ര്യാ​ച്ച​ൻ തെ​രു​വം​കു​ന്നേ​ൽ (ജോ​സ്ഗി​രി), സെ​ബാ​സ്റ്റ്യ​ൻ പാ​ല​മ​റ്റം (ഭീ​മ​ന​ടി), തേ​നീ​ച്ച ക​ർ​ഷ​ക​ൻ പി.​ടി. ത​മ്പി (ആ​ല​ക്കോ​ട്), ഗൗ​രാ​മി മ​ത്സ്യ ക​ർ​ഷ​ക​രാ​യ മാ​മ്മ​ച്ച​ൻ കാ​യ​മ്മാ​ക്ക​ൽ, അ​ച്ച​ൻ​കു​ഞ്ഞ് വ​ള്ളി​ക്ക​ട​വ്, രാ​ഘ​വ​ൻ പ​ലേ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ യോ​ഗ അ​സോ​സി​യേ​ഷ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മ​ഡി​യ​ന്‍ ബ്രാ​ഞ്ച് എ​ന്നി​വ സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ആ​ലാ​മി​പ്പ​ള്ളി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി. ​വി. ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സൗ​മ്യ സു​നി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത ബാ​ല​കൃ​ഷ്ണ​ന്‍, കൗ​ണ്‍​സി​ല​ര്‍ സേ​തു കു​ന്നു​മ്മ​ല്‍, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് മ​ഡി​യ​ന്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ സി.​കെ.​നീ​തു, കെ. ​ഹ​രി​ഹ​ര​ന്‍, എം.​വി. നാ​രാ​യ​ണ​ന്‍, പ്ര​മോ​ദ്, വി. ​ദീ​പ, പി.​വി. ച​ന്ദ്ര​ന്‍, ടി.​പി. രാ​കേ​ഷ്, കെ.​പി. പ്ര​ദീ​പ്കു​മാ​ര്‍,ഉ​ണ്ണി പാ​ല​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

 

Tags : Yoga Day Nattuvishesham district news

Recent News

Corehub Up