x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്തെ ക​ട​ലാ​ക്ര​മ​ണം: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി


Published: June 23, 2026 02:22 AM IST | Updated: June 23, 2026 02:22 AM IST

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി മു​ത​ല്‍ മൊ​ഗ്രാ​ല്‍ വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തീ​വ രൂ​ക്ഷ​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​കെ.​എം.​അ​ഷ്‌​റ​ഫ് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

മ​ണ്ഡ​ല​ത്തി​ലെ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ളെ ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലും പ്ര​ത്യേ​ക മി​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ധി​യി​ലും ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക പാ​ക്കേ​ജാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ണ്വ​തീ​ർ​ഥ, മൂ​സോ​ടി, ഉ​പ്പ​ള, ശാ​ര​ദാ​ന​ഗ​ര്‍, ഹ​നു​മാ​ന്‍ ന​ഗ​ര്‍, പെ​രി​ങ്ങ​ടി, ഷി​റി​യ, കു​മ്പ​ള, കോ​യി​പ്പാ​ടി, പെ​ര്‍​വാ​ഡ്, മൊ​ഗ്രാ​ൽ, കൊ​പ്പ​ളം എ​ന്നീ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ നി​ല​വി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 4.30 കി​ലോ​മീ​റ്റ​ര്‍ ക​ട​ല്‍​ഭി​ത്തി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​തു വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി സ​മ്മ​തി​ച്ചു.


തീ​ര​ശോ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​മ്പ​തു പ്ര​ധാ​ന നി​ര്‍​മാ​ണ പ്ര​പ്പോ​സ​ലു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങ​ടി ക​ട​പ്പു​റ​ത്ത് 400 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ടി​യ​ന്തി​ര സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക്കാ​യി 1.23 കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ പെ​രി​ങ്ങ​ടി, ഷി​റി​യ ക​ട​പ്പു​റ​ങ്ങ​ളി​ല്‍ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ​യും, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ കോ​യി​പ്പാ​ടി, പെ​ര്‍​വാ​ഡ്, നാ​ങ്കി-​കൊ​പ്പ​ളം ക​ട​പ്പു​റ​ങ്ങ​ളി​ലെ പ​ഠ​ന​ങ്ങ​ള്‍​ക്ക് 6.70 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മ​ണ​ല്‍ നി​റ​ച്ച ജി​യോ​ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള​ള അ​ടി​യ​ന്തി​ര പ്ര​തി​രോ​ധ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി മം​ഗ​ല്‍​പാ​ടി​യി​ലെ ഷി​റി​യ ക​ട​പ്പു​റ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും, കു​മ്പ​ള​യി​ലെ ധൂ​മ​ന്‍​വ​ള​പ്പ്, കോ​യി​പ്പാ​ടി ക​ട​പ്പു​റ​ങ്ങ​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യും, മം​ഗ​ല്‍​പാ​ടി​യി​ലെ ബം​ഗ്ലാ​വ് ക​ട​പ്പു​റ​ത്തി​ന് 24 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്‍​വ​തീ​ർ​ഥ ബീ​ച്ചി​ല്‍ 83 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ടി​യ​ന്തി​ര സം​ര​ക്ഷ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ പ്ര​പ്പോ​സ​ലും, മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​ര്‍ മു​ത​ല്‍ ഐ​ല ബീ​ച്ച് വ​രെ​യു​ള്ള പ​ഠ​ന സ​ര്‍​വേ​ക​ള്‍​ക്കാ​യി 10.62 ല​ക്ഷം രൂ​പ​യും, ക​ണ്വ​തീ​ര്‍​ഥ ക​ട​പ്പു​റ​ത്ത് 2500 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ക​ട​ല്‍​ഭി​ത്തി​യു​ടെ​യും ഗ്രോ​യി​ന്‍​സു​ക​ളു​ടെ​യും നി​ര്‍​മാ​ണ സാ​ധ്യ​ത പ​ഠി​ക്കു​ന്ന​തി​നാ​യി 4.50 ല​ക്ഷം രൂ​പ​യു​ടെ പ്ര‌​പ്പോ​സ​ലും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഈ ​പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി ഏ​റ്റെ​ടു​ത്തു ന​ട​ത്തും.

നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​സ്റ്റ​ല്‍ റി​സ​ര്‍​ച്ച് ത​യാ​റാ​ക്കി​യ ഷോ​ര്‍ ലൈ​ന്‍ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ന്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് നി​ല​വി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ വെ​റ്റിം​ഗി​നാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ മ​ഞ്ചേ​ശ്വ​രം തീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. അ​തോ​ടൊ​പ്പം, ലോ​ക​ബാ​ങ്കി​ന്‍റെ റീ​ബി​ല്‍​ഡ് കേ​ര​ള പ്രോ​ജ​ക്ട് പ​ദ്ധ​തി​യി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു വ​ലി​യ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്‍​വ​തീ​ർ​ഥ ക​ട​പ്പു​റ​ത്ത് 1000 മീ​റ്റ​ര്‍ നീ​ള​ത്തി​ലും, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ പെ​ര്‍​വാ​ഡ്, കോ​യി​പ്പാ​ടി ക​ട​പ്പു​റ​ങ്ങ​ളി​ല്‍ 1.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ള്‍, ത​ക​ര്‍​ന്ന തീ​ര​ദേ​ശ റോ​ഡു​ക​ള്‍, ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം എം​എ​ല്‍​എ സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ന്പ് നി​ര്‍​മി​ച്ച ജി​യോ​ബാ​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ല്‍ ത​ക​രു​ന്ന​തി​നാ​ല്‍ ടെ​ട്രാ​പോ​ഡു​ക​ള്‍ പോ​ലെ​യു​ള്ള ശാ​സ്ത്രീ​യ​വും സ്ഥി​ര​വു​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്നും ത​ക​ര്‍​ന്നു​പോ​യ തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജി​ലൂ​ടെ അ​ടി​യ​ന്ത​ര ഫ​ണ്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ന്‍റെ അ​തീ​വ ഗൗ​ര​വം പ​രി​ഗ​ണി​ച്ച മ​ന്ത്രി മ​ഞ്ചേ​ശ്വ​ര​ത്തെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ താ​ന്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി.

എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ന് അ​തീ​വ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

 

Tags : measures Nattuvishesham district news

Recent News

Corehub Up