യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്കു നടത്തിയ മാർച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
തൃശൂർ: പിഎസ്സിയിലെ ക്രമക്കേടുകളും റാങ്ക് ഹോൾഡർമാർക്കു നിയമനം ലഭിക്കാത്തതും ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പടിഞ്ഞാറെക്കോട്ടയിൽനിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിനുമുന്നിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസുമായി ഉന്തുംതള്ളുമായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷനായ പ്രതിഷേധയോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി. വിഷ്ണു, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറന്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Tags : Nattuvishesham DistrictNews DeepikaNews March