Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Measures

അ​മി​തവേ​ഗത്തി​ല്‍ പാ​യു​ന്ന ബ​സു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി വേ​ണം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: ആ​​​ളു​​​ക​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്തി അ​​​മി​​​തവേ​​​ഗ​​ത്തി​​ല്‍ പാ​​​യു​​​ന്ന ബ​​​സു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ന​​​ഗ​​​രറോ​​​ഡി​​​ലെ ന​​​ട​​​പ്പാ​​​ത​​​യി​​​ലൂ​​​ടെ പോ​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ചീ​​​റി​​​പ്പാ​​​യു​​​ക​​​യാ​​​ണ്. “അ​​​മി​​​ത വേ​​​ഗ​​​ത്തി​​ലെ​​​ത്തി​​​യ ബ​​​സ് ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ത്തി​​​ല്‍ യാ​​​ത്ര ചെ​​​യ്ത​​​പ്പോ​​​ള്‍ എ​​​നി​​​ക്ക് നേ​​​രി​​​ല്‍ ക​​​ണ്ട് ബോ​​​ധ്യ​​​മാ​​​യ​​​താ​​​ണ്.

ഞ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞി​​​ട്ടും ബ​​​സ് നി​​​ര്‍​ത്തു​​​ന്നി​​​ല്ലെ​​​ന്നു പൊ​​​ലി​​​സി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്”- ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.

തു​​​ട​​​ര്‍​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​സ്പി​​​മാ​​​രെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യാ​​​ണ് അ​​​മി​​​ത​​​വേ​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

District News

മ​ഞ്ചേ​ശ്വ​ര​ത്തെ ക​ട​ലാ​ക്ര​മ​ണം: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി മു​ത​ല്‍ മൊ​ഗ്രാ​ല്‍ വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തീ​വ രൂ​ക്ഷ​മാ​യ ക​ട​ല്‍​ക്ഷോ​ഭ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​കെ.​എം.​അ​ഷ്‌​റ​ഫ് എം​എ​ല്‍​എ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ജ​ല​വി​ഭ​വ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

മ​ണ്ഡ​ല​ത്തി​ലെ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ളെ ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലും പ്ര​ത്യേ​ക മി​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ധി​യി​ലും ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക പാ​ക്കേ​ജാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ണ്വ​തീ​ർ​ഥ, മൂ​സോ​ടി, ഉ​പ്പ​ള, ശാ​ര​ദാ​ന​ഗ​ര്‍, ഹ​നു​മാ​ന്‍ ന​ഗ​ര്‍, പെ​രി​ങ്ങ​ടി, ഷി​റി​യ, കു​മ്പ​ള, കോ​യി​പ്പാ​ടി, പെ​ര്‍​വാ​ഡ്, മൊ​ഗ്രാ​ൽ, കൊ​പ്പ​ളം എ​ന്നീ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ നി​ല​വി​ല്‍ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 4.30 കി​ലോ​മീ​റ്റ​ര്‍ ക​ട​ല്‍​ഭി​ത്തി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​തു വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി സ​മ്മ​തി​ച്ചു.


തീ​ര​ശോ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​മ്പ​തു പ്ര​ധാ​ന നി​ര്‍​മാ​ണ പ്ര​പ്പോ​സ​ലു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ങ്ങ​ടി ക​ട​പ്പു​റ​ത്ത് 400 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ടി​യ​ന്തി​ര സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക്കാ​യി 1.23 കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ പെ​രി​ങ്ങ​ടി, ഷി​റി​യ ക​ട​പ്പു​റ​ങ്ങ​ളി​ല്‍ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ​യും, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ കോ​യി​പ്പാ​ടി, പെ​ര്‍​വാ​ഡ്, നാ​ങ്കി-​കൊ​പ്പ​ളം ക​ട​പ്പു​റ​ങ്ങ​ളി​ലെ പ​ഠ​ന​ങ്ങ​ള്‍​ക്ക് 6.70 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മ​ണ​ല്‍ നി​റ​ച്ച ജി​യോ​ബാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള​ള അ​ടി​യ​ന്തി​ര പ്ര​തി​രോ​ധ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി മം​ഗ​ല്‍​പാ​ടി​യി​ലെ ഷി​റി​യ ക​ട​പ്പു​റ​ത്തി​ന് 25 ല​ക്ഷം രൂ​പ​യും, കു​മ്പ​ള​യി​ലെ ധൂ​മ​ന്‍​വ​ള​പ്പ്, കോ​യി​പ്പാ​ടി ക​ട​പ്പു​റ​ങ്ങ​ള്‍​ക്ക് 50 ല​ക്ഷം രൂ​പ​യും, മം​ഗ​ല്‍​പാ​ടി​യി​ലെ ബം​ഗ്ലാ​വ് ക​ട​പ്പു​റ​ത്തി​ന് 24 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്‍​വ​തീ​ർ​ഥ ബീ​ച്ചി​ല്‍ 83 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ അ​ടി​യ​ന്തി​ര സം​ര​ക്ഷ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ​യു​ടെ പ്ര​പ്പോ​സ​ലും, മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​ര്‍ മു​ത​ല്‍ ഐ​ല ബീ​ച്ച് വ​രെ​യു​ള്ള പ​ഠ​ന സ​ര്‍​വേ​ക​ള്‍​ക്കാ​യി 10.62 ല​ക്ഷം രൂ​പ​യും, ക​ണ്വ​തീ​ര്‍​ഥ ക​ട​പ്പു​റ​ത്ത് 2500 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ക​ട​ല്‍​ഭി​ത്തി​യു​ടെ​യും ഗ്രോ​യി​ന്‍​സു​ക​ളു​ടെ​യും നി​ര്‍​മാ​ണ സാ​ധ്യ​ത പ​ഠി​ക്കു​ന്ന​തി​നാ​യി 4.50 ല​ക്ഷം രൂ​പ​യു​ടെ പ്ര‌​പ്പോ​സ​ലും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഈ ​പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി ഏ​റ്റെ​ടു​ത്തു ന​ട​ത്തും.

നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​സ്റ്റ​ല്‍ റി​സ​ര്‍​ച്ച് ത​യാ​റാ​ക്കി​യ ഷോ​ര്‍ ലൈ​ന്‍ മാ​നേ​ജ്മെ​ന്‍റ് പ്ലാ​ന്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് നി​ല​വി​ല്‍ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ വെ​റ്റിം​ഗി​നാ​യി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ മ​ഞ്ചേ​ശ്വ​രം തീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. അ​തോ​ടൊ​പ്പം, ലോ​ക​ബാ​ങ്കി​ന്‍റെ റീ​ബി​ല്‍​ഡ് കേ​ര​ള പ്രോ​ജ​ക്ട് പ​ദ്ധ​തി​യി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു വ​ലി​യ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്‍​വ​തീ​ർ​ഥ ക​ട​പ്പു​റ​ത്ത് 1000 മീ​റ്റ​ര്‍ നീ​ള​ത്തി​ലും, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ പെ​ര്‍​വാ​ഡ്, കോ​യി​പ്പാ​ടി ക​ട​പ്പു​റ​ങ്ങ​ളി​ല്‍ 1.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ള്‍, ത​ക​ര്‍​ന്ന തീ​ര​ദേ​ശ റോ​ഡു​ക​ള്‍, ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം എം​എ​ല്‍​എ സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ന്പ് നി​ര്‍​മി​ച്ച ജി​യോ​ബാ​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ല്‍ ത​ക​രു​ന്ന​തി​നാ​ല്‍ ടെ​ട്രാ​പോ​ഡു​ക​ള്‍ പോ​ലെ​യു​ള്ള ശാ​സ്ത്രീ​യ​വും സ്ഥി​ര​വു​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്നും ത​ക​ര്‍​ന്നു​പോ​യ തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജി​ലൂ​ടെ അ​ടി​യ​ന്ത​ര ഫ​ണ്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ന്‍റെ അ​തീ​വ ഗൗ​ര​വം പ​രി​ഗ​ണി​ച്ച മ​ന്ത്രി മ​ഞ്ചേ​ശ്വ​ര​ത്തെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ താ​ന്‍ നേ​രി​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി.

എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ന് അ​തീ​വ മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

 

Kerala

റെ​യി​ൽ​വ സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം: ഹൈ​ടെ​ക് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു

പ​​​ര​​​വൂ​​​ർ: റെ​​​യി​​​ൽ​​​വ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ത്യാ​​​ധു​​​നി​​​ക​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചെ​​​ന്നൈ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് ഹൈ​​​ടെ​​​ക് ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ര​​​ണ്ട് ‘ഇ​​​ല​​​ക്ട്രി​​​ക് ത്രീ ​​​വീ​​​ല​​​ർ മൊ​​​ബി​​​ലി​​​റ്റി സ്കൂ​​​ട്ട​​​റു​​​ക​​​ൾ’ (ട്രൈ​​​ക്കു​​​ക​​​ൾ) പ​​​ട്രോ​​​ളിം​​​ഗി​​​നാ​​​യി വി​​​ന്യ​​​സി​​​ച്ച​​​ത്.

തി​​​ര​​​ക്കേ​​​റി​​​യ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​നും ജ​​​ന​​​ക്കൂ​​​ട്ട​​​ത്തെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കാ​​​നും ഈ ​​​സം​​​വി​​​ധാ​​​നം സ​​​ഹാ​​​യ​​​ക​​​മാ​​​കും. ഇ​​​ത് വി​​​ജ​​​യ​​​ക​​​ര​​​മാ​​​ന്ന​​​ങ്കി​​​ൽ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സോ​​​ണു​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ

പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​യ ഈ ​​​ഇ​​​ല​​​ക്ട്രി​​​ക് സ്കൂ​​​ട്ട​​​റു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​ട്ട​​​ന​​​വ​​​ധി സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മ​​​ണി​​​ക്കൂ​​​റി​​​ൽ പ​​​ര​​​മാ​​​വ​​​ധി 15 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കാം. തി​​​ര​​​ക്കേ​​​റി​​​യ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്താ​​​ൻ ഇ​​​ത് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണ്.

സൈ​​​റ​​​ൺ, പ​​​ബ്ലി​​​ക് അ​​​ഡ്ര​​​സ് സി​​​സ്റ്റം, ജി​​​പി​​​എ​​​സ് ട്രാ​​​ക്കിം​​​ഗ്, ആ​​​ർ​​​എ​​​ഫ്ഐ​​​ഡി ( അ​​​ധി​​​ഷ്ഠി​​​ത ഇ​​​ഗ്നി​​​ഷ​​​ൻ സി​​​സ്റ്റം എ​​​ന്നി​​​വ വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ദീ​​​ർ​​​ഘ​​​ദൂ​​​ര പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളി​​​ൽ ന​​​ട​​​ന്നു പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ലൂ​​​ടെ​​​യു​​​ള്ള ശാ​​​രീ​​​രി​​​ക ക്ഷീ​​​ണം കു​​​റ​​​യ്ക്കാ​​​നും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​ൻ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ലെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ന്യാ​​​സ​​​ത്തി​​​ന് പി​​​ന്നാ​​​ലെ, ഡി​​​വി​​​ഷ​​​നി​​​ലെ മ​​​റ്റ് പ്ര​​​ധാ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഈ ​​​സേ​​​വ​​​നം ഉ​​​ട​​​ൻ ത​​​ന്നെ വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ആ​​​ർ​​​പി​​​എ​​​ഫ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ചെ​​​ന്നൈ എ​​​ഗ്മോ​​​ർ, താം​​​ബ​​​രം, ആ​​​ര​​​ക്കോ​​​ണം, ചെ​​​ങ്ക​​​ൽ​​​പ്പ​​​ട്ട്, കാ​​​ട്പാ​​​ടി, തി​​​രു​​​വ​​​ള്ളൂ​​​ർ എ​​​ന്നീ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വൈ​​​കാ​​​തെ ട്രൈ​​​ക്ക് സ്കൂ​​​ട്ട​​​റു​​​ക​​​ൾ എ​​​ത്തും. ഉ​​​ത്സ​​​വ സീ​​​സ​​​ണു​​​ക​​​ളി​​​ലെ​​​യും മ​​​റ്റ് തി​​​ര​​​ക്കേ​​​റി​​​യ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലെ​​​യും സു​​​ര​​​ക്ഷാ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ ഈ ​​​പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വ​​​ലി​​​യ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തീ​​​ക്ഷ.

District News

നെ​ല്ലുസം​ഭ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം: ക​ർ​ഷ​ക​സം​ഘം

പാ​ല​ക്കാ​ട്: കൊ​യ്ത്ത് സ​ജീ​വ​മാ​യി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ സം​ഭ​ര​ണ ന​ട​പടി​ക​ൾ ഇ​ഴ​യു​ന്ന​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​ര​ണം വ​ള​രെ മ​കി​ച്ച നി​ല​യി​ൽ ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് പി​ആ​ർ​എ​സ് ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ വൈ​കു​ക​യാ​ണ്. ക​ർ​ഷ​ക​രി​ൽനി​ന്ന് സം​ഭ​രി​ക്കു​ന്ന നെ​ല്ല് അ​ള​ന്ന് ര​ശീ​തി ന​ൽ​കു​ന്ന​ത് ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ളാ​ണ്.

അ​തി​നു​ശേ​ഷം പാ​ഡി മാ​ർ​ക്ക​റ്റി​ങ് ഓ​ഫീ​സ​ർ സ​ർ​ടി​ഫൈ ചെ​യ്യ​ണം. തു​ട​ർ​ന്നാ​ണ് പി​ആ​ർ​എ​സ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കൂ. പി​ആ​ർ​എ​സ് ല​ഭി​ക്കു​ന്ന​മു​റ​ക്കേ ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല​ല​ഭി​ക്കൂ. ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​ആ​ർ​എ​സ് വൈ​കു​ക​യാ​ണ്. ഇ‍ൗ ​വി​ഷ​യ​ത്തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളെ ഒ​ഴി​വാ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന സം​ഭ​ര​ണ​വി​ല ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ തു​ക പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

സം​ഭ​ര​ണ വി​ല ന​ൽ​കാ​നാ​വ​ശ്യ​മാ​യ തു​ക കേ​ര​ള ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ പ​രാ​തി. പ​രി​മി​ത​മാ​യ സാ​ന്പ​ത്തി​ക ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് സം​ഭ​ര​ണ വി​ല ന​ൽ​കാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

കേ​ര​ള ബാ​ങ്കി​ൽ​നി​ന്നു​ള്ള വാ​യ്പ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. അ​ത് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. നെ​ൽ​കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ആ​യി​ര​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണം വൈ​കു​ന്ന​ത് തി​രി​ച്ച​ടി​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി പ​രി​ഹാ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.കെ. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.ആ​ർ. മു​ര​ളി എ​ന്നി​വ​ർ പ്രസംഗിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

National

കേ​ര​ള​ത്തി​ല്‍ തീവ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ​ശ്ചി​മ ബം​ഗാ​ള്‍, ത​മി​ഴ്‌​നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​സ്‌​ഐ​ആ​ര്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ബം​ഗാ​ളി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ജി​ല്ലാ ത​ല​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക്കു​ക​ള്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ കേ​ര​ള​ത്തി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​റു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍​വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ എ​സ്‌​ഐ​ആ​ര്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​സ്ഐ​ആ​ര്‍ ന​ട​പ്പാ​ക്കു​ക. ബി​ഹാ​ര്‍ മാ​തൃ​ക​യി​ല്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

Latest News

Corehub Up