x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലുസം​ഭ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം: ക​ർ​ഷ​ക​സം​ഘം


Published: April 19, 2026 06:46 AM IST | Updated: April 19, 2026 06:46 AM IST

പാ​ല​ക്കാ​ട്: കൊ​യ്ത്ത് സ​ജീ​വ​മാ​യി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ സം​ഭ​ര​ണ ന​ട​പടി​ക​ൾ ഇ​ഴ​യു​ന്ന​തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക​സം​ഘം ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​ര​ണം വ​ള​രെ മ​കി​ച്ച നി​ല​യി​ൽ ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് പി​ആ​ർ​എ​സ് ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ വൈ​കു​ക​യാ​ണ്. ക​ർ​ഷ​ക​രി​ൽനി​ന്ന് സം​ഭ​രി​ക്കു​ന്ന നെ​ല്ല് അ​ള​ന്ന് ര​ശീ​തി ന​ൽ​കു​ന്ന​ത് ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ളാ​ണ്.

അ​തി​നു​ശേ​ഷം പാ​ഡി മാ​ർ​ക്ക​റ്റി​ങ് ഓ​ഫീ​സ​ർ സ​ർ​ടി​ഫൈ ചെ​യ്യ​ണം. തു​ട​ർ​ന്നാ​ണ് പി​ആ​ർ​എ​സ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കൂ. പി​ആ​ർ​എ​സ് ല​ഭി​ക്കു​ന്ന​മു​റ​ക്കേ ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല​ല​ഭി​ക്കൂ. ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​ആ​ർ​എ​സ് വൈ​കു​ക​യാ​ണ്. ഇ‍ൗ ​വി​ഷ​യ​ത്തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണം. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളെ ഒ​ഴി​വാ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന സം​ഭ​ര​ണ​വി​ല ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ തു​ക പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

സം​ഭ​ര​ണ വി​ല ന​ൽ​കാ​നാ​വ​ശ്യ​മാ​യ തു​ക കേ​ര​ള ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ൾ ആ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളു​ടെ പ​രാ​തി. പ​രി​മി​ത​മാ​യ സാ​ന്പ​ത്തി​ക ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് സം​ഭ​ര​ണ വി​ല ന​ൽ​കാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

കേ​ര​ള ബാ​ങ്കി​ൽ​നി​ന്നു​ള്ള വാ​യ്പ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. അ​ത് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. നെ​ൽ​കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ആ​യി​ര​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണം വൈ​കു​ന്ന​ത് തി​രി​ച്ച​ടി​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി പ​രി​ഹാ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.കെ. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.ആ​ർ. മു​ര​ളി എ​ന്നി​വ​ർ പ്രസംഗിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

Tags : nattu vishesham Paddy procurement measures

Recent News

Corehub Up