x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​പ്പ​ള്ളി​യി​ൽ ക​ല​മാ​നെ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 11:13 PM IST | Updated: July 19, 2026 11:13 PM IST

പാ​ല​മേ​ൽ ആ​ശാ​ൻ ക​ലു​ങ്ക്-മാ​വി​ള​പ്പ​ടി റോ​ഡി​ൽ മ​റ്റ​പ്പ​ള്ളി കോ​ടം​പറ​മ്പ് ജം​ഗ്‌​ഷ​നു സ​മീ​പം ക​ല​മാ​ൻ ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം.

ചാ​രും​മൂ​ട്: നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി​യി​ൽ ക​ല​മാ​നെ ക​ണ്ടെ​ത്തി. കോ​ടം​പ്പ​റ​മ്പ് ജം​ഗ്‌​ഷ​നു സ​മീ​പ​ത്തു കൂ​ടി ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ ക​ല​മാ​ൻ ന​ട​ന്നുപോ​കു​ന്ന​ത് പ​രി​സ​ര​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കാ​ട്ടു​പ​ന്നി​ക​ളെ കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി​യ​തും നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി മേ​ഖ​ല​യി​ലാ​ണ്. ഒ​ട്ടേ​റെ വ​ന്യ ജീ​വി​ക​ളെ​യാ​ണ് ഇ​പ്പോ​ൾ നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ന്ന​ത്.

കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത്, മു​ള്ള​ൻ​പ​ന്നി, മ​ര​പ്പ​ട്ടി, കാ​ട്ടു​കു​ര​ങ്ങ്, മ​യി​ൽ എ​ന്നി​വ​യെ എ​ല്ലാം ഇ​തി​നു​മു​മ്പ് ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ മേ​ഖ​ല​യി​ൽ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്.

Tags : Nattuvishesham District News

Recent News

Corehub Up