ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിന് ഓട്ടോണമസ് പദവി ലഭിച്ചതിന്റെ ഡീ കൊാളാഷ് 2026 സമ്മേളനം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എംപി ഉദ്ഘ
ആലപ്പുഴ: രാജ്യത്തെ സംസ്ഥാനങ്ങൾക്ക് സ്വന്ത്വമായുള്ള വിദ്യാഭ്യാസ നയങ്ങളെ ഇല്ലായ്മ ചെയ്യാനാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിന് ഓട്ടോണമസ് പദവി ലഭിച്ചതിന്റെ ഡീ കൊളാഷ് 2026 സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി. വേണുഗോപാൽ.
കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്ന് സമ്മേളനത്തിൽ പ്രാദേശിക ഭാഷകൾക്കായി കോളജിലെ വിദ്യാർഥികൾ തയാറാക്കിയ എഐ പ്രോജക്ട് ഉദ്ഘാടനം ചെയ്ത് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പറഞ്ഞു. വനിതകളുടെ വിദ്യാഭ്യാസത്തിന് ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് നൽകിയ സംഭാവനകൾ മഹത്തരമാണെന്നും മന്ത്രി പറഞ്ഞു.
സെന്റ് ജോസഫ്സ് കോളജിന്റെ ഓട്ടോണമസ് പദവി കോളജിനുള്ള വലിയ അംഗീകാരമാണ്. എഴുപതുവർഷം പഴക്കമുള്ള കോളജിന് ഈ പദവിക്ക് അർഹതയുണ്ട്. പുതിയ കോഴ്സുകളും വിദേശഭാഷകളും പ്രാദേശിക ഭാഷകളും പഠിപ്പിക്കുന്നതിന് ഓട്ടോണമസ് പദവി സെന്റ് ജോസഫ്സ് കോളജിന് പ്രചോദനമാകും. കോളജിന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമാണ് കോളജിന്റെ പുതിയ പദവിയെന്നും മന്ത്രി റോജി എം. ജോൺ പറഞ്ഞു.
കോളജ് മാനേജർ ഗട്രൂഡ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ ലാലി അലക്സ് ഓട്ടോണമസ് പദവി പ്രഖ്യാപനം നടത്തി. ടെക്ജെന്റ്ഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് സിഇഒ ജോയ് സെബാസ്റ്റ്യൻ പ്രോജക്ട് ഇൻ ഡലിംഗ്വ എഐയെപ്പറ്റി വിശദീകരണം നടത്തി. എ.ഡി തോമസ് എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എ.എ. ഉഷ, പ്രഫ.ഡോ.ടി. ബിജു, കോളജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ ജാബിർ, ക്യൂഎസി കോ-ഓർഡിനേറ്റർ ഷാരൂൺ ഡി. കുൻഹ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News