x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളു​ടെ മു​ഴു​വ​ൻ ചി​കി​ത്സാ​ച്ചെ​ല​വും സ്കൂ​ൾ വ​ഹി​ക്കും

വെബ് ഡെസ്ക്
Published: July 19, 2026 11:06 PM IST | Updated: July 19, 2026 11:06 PM IST

തു​റ​വൂ​ർ: ച​ന്തി​രൂ​രി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് മേ​ഴ്‌​സി സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളു​ടെ മു​ഴു​വ​ൻ തു​ട​ർ​ചി​കി​ത്സാ​ച്ചെ​ല​വും വ​ഹി​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സ​മ്മ​തി​ച്ചു.
സ്കൂ​ളി​ന് മു​ന്നി​ൽ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെത്തുട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ലെ ഓ​തി​ക്കം​പ​റ​മ്പ് ദാ​സ​ൻ (65), ഭാ​ര്യ സു​ജാ​ത (62) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഈ ​മാ​സം ആ​റി​നാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ്കൂ​ൾ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ദാ​സ​ന് തോ​ളെ​ല്ലി​നും വാ​രി​യെ​ല്ലി​നും ഒ​ടി​വും ന​ട്ടെ​ല്ലി​ന് ക്ഷ​ത​വും സം​ഭ​വി​ച്ച​ത്. സു​ജാ​ത​യു​ടെ കാ​ലി​ന് മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ ഒ​ടി​വേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും നെ​ട്ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് ചി​കി​ത്സാ​ച്ചെ​ല​വ് മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​ദ്യം ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ​ചി​കി​ത്സ​യു​ടെ ചെ​ല​വ് വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​തെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രേ​യാ​ണ് ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ച​ർ​ച്ച​യി​ൽ, ലേ​ക്ക് ഷോ​ർ ആ​ശു​പ​ത്രി​യി​ലെ ഇ​തു​വ​രെ​യു​ള്ള മു​ഴു​വ​ൻ ചി​കി​ത്സാ​ച്ചെ​ല​വും സ്കൂ​ൾ മാ​നേ​ജ്മെന്‍റ് വ​ഹി​ക്കു​മെ​ന്നും തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കും ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​മു​ള്ള ചെ​ല​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും ധാ​ര​ണ​യാ​യ​താ​യി ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പ്ര​വീ​ണ ദി​ലീ​പ് അ​റി​യി​ച്ചു.

ഇ​തി​നി​ടെ, ദാ​സ​നെ ലേ​ക്‌ഷോ​ർ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന സു​ജാ​ത​യെ ശ​സ്ത്ര​ക്രി​യാ സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. ദാ​സ​ന്‍റെയും സു​ജാ​ത​യു​ടെ​യും തു​ട​ർ​ചി​കി​ത്സ​യു​ടെ മു​ഴു​വ​ൻ ചെ​ല​വും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് വ​ഹി​ക്കു​മെ​ന്നും ധാ​ര​ണ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.
പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും പ്ര​വീ​ണ ദി​ലീ​പ് അ​റി​യി​ച്ചു. ഇ​തോ​ടെ ചി​കി​ത്സാ​ച്ചെ​ല​വി​നെ​ച്ചൊ​ല്ലി ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും താ​ത്കാലി​ക പ​രി​ഹാ​ര​മാ​യി.

Tags : Nattuvishesham District News

Recent News

Corehub Up