x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ വെ​ട്ടി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു; കു​പ്ര​സി​ദ്ധ ഗു​ണ്ടാ​സം​ഘാം​ഗം പി​ടി​യി​ൽ

നാഷണൽ ഡെസ്ക്
Published: August 7, 2026 07:17 AM IST | Updated: August 7, 2026 07:23 AM IST

ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തപ്പോൾ.

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ രോ​ഹി​ത് ചൗ​ധ​രി​യു​ടെ സം​ഘാം​ഗ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ത​പു​ക​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ, ക​വ​ർ​ച്ച, മോ​ഷ​ണം, ആ​യു​ധ നി​യ​മ​പ്ര​കാ​രം തു​ട​ങ്ങി 18 കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​തി​ൽ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണെ​ന്നും ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ് ആ​സാ​ദെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്കാ​യി ഡ​ൽ​ഹി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് ചാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

2017 ക​വ​ർ​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​വുകയായിരുന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പോലീസിനെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Tags : Delhi Police Rohit Chaudhary Gang Azam Arrested Tapukara Rajasthan

Recent News

Corehub Up