പ്രതീകാത്മക ചിത്രം
കൊച്ചി: മലിനീകരണ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രോഡക്ട്സ് ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ജനവാസമേഖലയിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ബോര്‍ഡ് യൂണിറ്റ് ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു നല്കിയ ഉത്തരവിലെ തുടര്‍നടപടികളാണ് ജസ്റ്റീസ് സി. ജയചന്ദ്രന് തടഞ്ഞത്.
അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച കാരണം അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി കമ്പനി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മലിനജലം ഒഴുകുന്നതിന്റെ ലക്ഷണങ്ങളില്ലെന്നു വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടും ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി.
Tags : Fresh Cut Thamarassery Closure Order High Court Stay BusinessRegulations