x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല​ർ​ച്ചെ ഉച്ചത്തിൽ പാ​ട്ട് ​വ​ച്ചതിനെച്ചൊല്ലി കലഹം; യു​വാ​വി​നെ സ​ഹോ​ദ​ര​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി

വെബ്ഡെസ്ക്
Published: August 7, 2026 02:40 AM IST | Updated: August 7, 2026 02:40 AM IST

പ്രതീകാത്മക ചിത്രം

മും​​​​ബൈ: പാ​​​​ട്ട് ഉ​​​​ച്ച​​​​ത്തി​​​​ൽ​​​​വ​​​​ച്ച​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്കം ര​​​​ണ്ടു പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ചു. ര​​​​ണ്ടു പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വി​​​​ക്രോ​​​​ളി​​​​യി​​​​ലെ പാ​​​​ർ​​​​ക്ക്‌​​​​സൈ​​​​റ്റി​​​​ലു​​​​ള്ള രാ​​​​ഹു​​​​ൽ ന​​​​ഗ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഒ​​​​രു വീ​​​​ട്ടി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​ന്ന നാ​​​​ലു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലാ​​​​ണു ക​​​​ല​​​​ഹ​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​തി​​​​രാ​​​​വി​​​​ലെ സു​​​​നി​​​​ൽ വി​​​​ശ്വ​​​​ക​​​​ർ​​​​മ (40) ഉ​​​​യ​​​​ർ​​​​ന്ന ശ​​​​ബ്ദ​​​​ത്തി​​​​ൽ പാ​​​​ട്ടു​​​​വ​​​​ച്ച​​​​തി​​​​നെ ഇ​​​​യാ​​​​ളു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രാ​​​​യ സു​​​​രേ​​​​ന്ദ്ര വി​​​​ശ്വ​​​​ക​​​​ർ​​​​മ​​​​യും സൂ​​​​ര​​​​ജ് വി​​​​ശ്വ​​​​ക​​​​ർ​​​​മ​​​​യും എ​​​​തി​​​​ർ​​​​ത്തു.

ത​​​​ർ​​​​ക്കം അ​​​​ടി​​​​പി​​​​ടി​​​​യി​​​​ലും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ലും ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സു​​​​രേ​​​​ന്ദ്ര​​​​യും സൂ​​​​ര​​​​ജും സു​​​​നി​​​​ലി​​​​നെ​​​​യും കു​​​​ടും​​​​ബ​​​​ത്തെ​​​​യും മൂ​​​​ർ​​​​ച്ച​​​​യു​​​​ള്ള ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മി​​​​ച്ചു.

സു​​​​നി​​​​ൽ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്ത് ത​​​​ന്നെ മ​​​​രി​​​​ച്ചു. ഇ​​​​യാ​​​​ളു​​​​ടെ 14 വ​​​​യ​​​​സു​​​​ള്ള മ​​​​ക​​​​ൻ ശ്ലോ​​​​ക് വി​​​​ശ്വ​​​​ക​​​​ർ​​​​മ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​മ​​​​ധ്യേ മ​​​​രി​​​​ച്ചു. സു​​​​നി​​​​ലി​​​​ന്‍റെ ഭാ​​​​ര്യ​​​​ക്കും ഇ​​​​ള​​​​യ മ​​​​ക​​​​നും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.

Tags : LoudSinging YoungMan Killed Brothers Fight Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up