x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​മി​​​ത് ഷാ ​​​പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​ര​​​ണം: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാജ്യസഭാധ്യക്ഷന്‍റെ നിര്‍ദേശം

ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍
Published: August 7, 2026 02:57 AM IST | Updated: August 7, 2026 02:57 AM IST

സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍

ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്കാ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വി​​​നോ​​​ട് രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​നും ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​മാ​​​യ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ചു.

ചെ​​​യ​​​ര്‍മാ​​​ന്‍റെ നി​​​ര്‍ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഏ​​​തു മ​​​ന്ത്രി​​​യാ​​​ണ് സ​​​ര്‍ക്കാ​​​രി​​​നു​​​വേ​​​ണ്ടി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന​​​ത​​​ട​​​ക്കം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ആ​​​ജ്ഞാ​​​പി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

അ​​​മി​​​ത് ഷാ ​​​സ​​​ഭ​​​യി​​​ല്‍ വ​​​ന്നു പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം മൂ​​​ന്നാ​​​ഴ്ച​​​യോ​​​ള​​​മാ​​​യി തു​​​ട​​​രു​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും ബ​​​ഹ​​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ നി​​​ര്‍ദേ​​​ശം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു നേ​​​ട്ട​​​മാ​​​യി. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​കാ​​​രം പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി​​​യെ​​​ന്ന​​​ നി​​​ല​​​യി​​​ല്‍ നി​​​ങ്ങ​​​ള്‍ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​മാ​​​ണു സ​​​ര്‍ക്കാ​​​രി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യ​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും ചെ​​​യ​​​ര്‍മാ​​​ന്‍ പ​​​റ​​​ഞ്ഞു.

നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ര്‍ച്ച​​​യ്‌​​​ക്കെ​​​തി​​​രേ സ​​​മ​​​രം ചെ​​​യ്ത വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ ലാ​​​ത്തി​​​ച്ചാ​​​ര്‍ജ്, ക​​​ണ്ണീ​​​ര്‍വാ​​​ത​​​കം, പെ​​​ല്ല​​​റ്റ് വെ​​​ടി എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചും അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന ക്കൊള്ള​​​യെ​​​ക്കു​​​റി​​​ച്ചും അ​​​മി​​​ത് ഷാ ​​​സ​​​ഭ​​​യി​​​ലെ​​​ത്തി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ നി​​​ര്‍ദേ​​​ശം. ഇ​​​തേ​​​ച്ചൊ​​​ല്ലി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി റി​​​ജി​​​ജു​​​വും രൂ​​​ക്ഷ​​​മാ​​​യ വാ​​​ഗ്വാ​​​ദം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍ദേ​​​ശം.

സ്വ​​​ന്തം വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്ന​​​തി​​​നെ ഭ​​​യ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പാ​​​ര്‍ല​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍ക്കു​​​ന്ന​​​ത് ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​കാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റി​​​യി​​​ക്കാ​​​ന്‍ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി​​​യോ​​​ടു സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്ന് സി​​​പി​​​ഐ​​​യി​​​ലെ പി. ​​​സ​​​ന്തോ​​​ഷ്‌​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags : AmitShah Present Parliament RajyaSabhaChairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up