x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുസാറ്റ് സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കും നിയമനം; സർവകലാശാല ഉത്തരവിറക്കി

വെബ്ഡെസ്ക്
Published: August 7, 2026 02:15 AM IST | Updated: August 7, 2026 02:15 AM IST

പ്രതീകാത്മക ചിത്രം

ക​​​ള​​​മ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​​സാ​​​റ്റ്) സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ലേ​​​ക്കും സെ​​​ന​​​റ്റി​​​ലേ​​​ക്കു​​​മു​​​ള്ള അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ലെ സ​​​ർ​​​ക്കാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശ അം​​​ഗ​​​ങ്ങ​​​ളു​​​ടെ പു​​​നഃ​​​സം​​​ഘ​​​ട​​​ന പ്ര​​​കാ​​​രം എം​​​എ​​​ൽ​​​എ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, ന​​​ജീ​​​ബ് കാ​​​ന്ത​​​പു​​​രം എ​​​ന്നി​​​വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ദ​​​ഗ്ധ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​സാ​​​റ്റ് ലീ​​​ഗ​​​ൽ അ​​​ഫ​​​യേ​​​ഴ്സ് വി​​​ഭാ​​​ഗം സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ (ഹ​​​യ​​​ർ ഗ്രേ​​​ഡ്) അ​​​ൻ​​​സ​​​ൺ പി. ​​​ആ​​​ന്‍റ​​​ണി, അ​​​ഡ്വ.​​​കെ.​​​കെ. ക​​​ബീ​​​ർ, കു​​​സാ​​​റ്റ് സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ പ്ര​​​ഫ​​​സ​​​റും പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ ഡോ. ​​​പി. അ​​​ബ്‌​​​ദു​​​ള്ള, വ​​​നി​​​താ പ്ര​​​തി​​​നി​​​ധി​​​യാ​​​യി കൊ​​​ച്ചി​​​ൻ കോ​​​ള​​​ജി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റും പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഇ​​​ൻ ചാ​​​ർ​​​ജു​​​മാ​​​യ ഡോ. ​​​കെ.​​​ സി​​​ന്ധു, എ​​​സ്‌​​​സി/​​​എ​​​സ്ടി പ്ര​​​തി​​​നി​​​ധി​​​യാ​​​യി ഡോ.​​​എ​​​സ്.​​​പി. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഐ​​​ടി വി​​​ദ​​​ഗ്ധ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കു​​​സാ​​​റ്റ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഫോ​​​ട്ടോ​​​ണി​​​ക്സി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​സി.​​​എ​​​സ്. പ്ര​​​വീ​​​ൺ, സെ​​​ന​​​റ്റി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യി കു​​​സാ​​​റ്റ് ഐ​​​യു​​​സി​​​ഐ​​​പി​​​ആ​​​ർ​​​എ​​​സ് പി​​​എ​​​ച്ച്ഡി ഗ​​​വേ​​​ഷ​​​ക​​​നാ​​​യ കു​​​ര്യ​​​ൻ ബി​​​ജു എ​​​ന്നി​​​വ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു.

കു​​​സാ​​​റ്റ് ച​​​ട്ട​​​പ്ര​​​കാ​​​രം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെയ്ത അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​നം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പു​​​റ​​​ത്തി​​​റ​​​ക്കി. സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ലേ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട അ​​​ൻ​​​സ​​​ൺ പി. ​​​ആ​​​ന്‍റ​​​ണി, അ​​​ഡ്വ. കെ.​​​കെ. ക​​​ബീ​​​ർ, ഡോ. ​​​പി. അ​​​ബ്‌​​​ദു​​​ള്ള ഡോ. ​​​കെ. സി​​​ന്ധു, ഡോ. ​​​അ​​​രു​​​ണ്‍, എം.​​​പി. അ​​​മീ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കു​​​പു​​​റ​​​മെ കെ.​​​ഒ. സ്വ​​​പ്ന, എ​​​ൻ. മ​​​ഹേ​​​ഷ്, ജെ​​​യ്‌​​​സ​​​ൺ കു​​​ര്യ​​​ൻ, ഡോ. ​​​രാ​​​ജ് സോ​​​മ​​​രാ​​​ജ​​​ൻ, എം.​​​പി.​​​ സു​​​രേ​​​ഷ് വ​​​ർ​​​ഗീ​​​സ്, ഡോ. ​​​ഇ.​​​ ജാ​​​സ്മി​​​ൻ ഐ. ​​​ഷെ​​​റി​​​ൻ, എ.​​​ അ​​​ബ്ബാ​​​ദ്, എ.​​​ ലു​​​ഫ്തി എ​​​ന്നി​​​വ​​​രെ​​​യും സെ​​​ന​​​റ്റി​​​ലേ​​​ക്കു സ​​​ർ​​​ക്കാ​​​ർ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Tags : Appointments CUSAT Syndicate Senate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up