x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ബ​ത്ത മു​ൻ​വ​ർ​ഷ​ത്തെ​പ്പോ​ലെ നൽകും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: August 7, 2026 04:53 AM IST | Updated: August 7, 2026 04:53 AM IST

മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണം ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യു​​​ടെ​​​യും മ​​​റ്റാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ത്തി​​​ൽ യാ​​​തൊ​​​രു മാ​​​റ്റ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ​​​പ്പോ​​​ലെ ഇ​​​ക്കു​​​റി​​​യും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും തൊ​​​ഴി​​​ൽ മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ അ​​​റി​​​യി​​​ച്ചു. തൈ​​​ക്കാ​​​ട് ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്സ​​​വ​​​ബ​​​ത്ത മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത് തീ​​​രു​​​മാ​​​നി​​​ക്കും.പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തോ​​​ട്ട​​​ങ്ങ​​​ളി​​​ലെ 2,087 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഈ ​​​വ​​​ർ​​​ഷം ഓ​​​ണ​​​ത്തി​​​ന് 1,000 രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള സ​​​പ്ലൈ​​​കോ ഓ​​​ണം ഗി​​​ഫ്റ്റ് കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യും. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​യ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ്വ​​​കാ​​​ര്യ പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, എ​​​സ്റ്റേ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ 9,806 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണ​​​ത്തി​​​ന് എ​​​ക്സ്ഗ്രേ​​​ഷ്യ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2,000 രൂ​​​പ നി​​​ര​​​ക്കി​​​ൽ 1.96 കോ​​​ടി രൂ​​​പ​​​യും വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ വ​​​ർ​​​ഷ​​​മാ​​​യി പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 2,500 രൂ​​​പ നി​​​ര​​​ക്കി​​​ൽ എ​​​ക്സ്ഗ്രേ​​​ഷ്യ- ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​യി 3,10,42,500 രൂ​​​പ​​​യും നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Onam Allowance Distributed Bindu Krishna

Recent News

Corehub Up