പ്രതീകാത്മക ചിത്രം
ക്ലബുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും മുന്നറിയിപ്പ്
തൃശൂർ: ഓണച്ചന്തകളിലും റോഡരികിലെ താത്കാലിക വിപണന കേന്ദ്രങ്ങളിലും കർശന പരിശോധനയ്ക്കു ഭക്ഷ്യസുരക്ഷാ വകുപ്പ്. ക്ലബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിതരണംചെയ്യുന്ന പായസം, ഉപ്പേരി, ഭക്ഷണ വിഭവങ്ങൾ എന്നിവയും പരിശോധിക്കും.
പായസത്തിനുള്ള വെള്ളം കുടിവെള്ള നിലവാരവും പാചകം, സംഭരണം, വിതരണം എന്നിവയിൽ കർശന ശുചിത്വ മാനദണ്ഡവും പാലിക്കണം. പായ്ക്കറ്റിൽ വിൽക്കുന്ന ഉപ്പേരി, ശർക്കര ഉപ്പേരി എന്നിവയടക്കം എല്ലാ വസ്തുക്കളിലും എഫ്എസ്എസ്എഐ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നന്പർ, നിർമാതാവിന്റെ പേരും വിലാസവും, നിർമാണ തീയതി, അവസാന തീയതി, ഭാരം, ചേരുവകൾ എന്നിവ ഉൾപ്പെടുത്തിയ ലേബൽ ഉണ്ടാകണം. ഇതു ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഓണാഘോഷം സുരക്ഷിതതാക്കാൻ ഉപഭോക്താക്കൾ ലേബൽ വിവരങ്ങൾ പരിശോധിച്ച് ഉത്പന്നങ്ങൾ വാങ്ങണം. സംശയാസ്പദമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ ഭക്ഷ്യസുരക്ഷാ ഓഫീസിൽ അറിയിക്കണം.
- തൃശൂർ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ
Tags : Nattuvishesham DistrictNews DeepikaNews Onam Marke