x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ ഫാ​ഷ​ന്‍റെ ഓ​ള​ങ്ങ​ളു​മാ​യി ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ പു​തി​യ ഷോ​റൂം

വെബ് ഡെസ്ക്
Published: August 7, 2026 04:39 AM IST | Updated: August 7, 2026 04:39 AM IST

പ്രതീകാത്മക ചിത്രം

ഉ​ദ്ഘാ​ട​നം നാ​ളെ

തൃ​ശൂ​ർ: ആ​ല​പ്പു​ഴ​യി​ലെ ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ. ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പം അ​ന്പ​തി​നാ​യി​രം ച​തു​ര​ശ്ര​യ​ടി​യി​ൽ ആ​രം​ഭി​ച്ച ഷോ​പ്പിം​ഗ് സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30നു ​കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ക്കും. ആ​ല​പ്പു​ഴ എം​എ​ൽ​എ എ.​ഡി. തോ​മ​സ്, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​ളി ജേ​ക്ക​ബ്, ജി​ല്ല കോ​ർ​ട്ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷേ​ർ​ളി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ 38-ാം ഷോ​റൂ​മാ​ണി​ത്.

നാ​ലു നി​ല​ക​ളി​ൽ വി​ശാ​ല​മാ​യ കാ​ർ പാ​ർ​ക്കിം​ഗോ​ടെ​യാ​ണു ഷോ​റൂം സ​ജ്ജ​മാ​ക്കി​യ​ത്. കാ​ഞ്ചീ​പു​രം, ബ​നാ​റ​സ്, പോ​ച്ചം​പ​ള്ളി, ആ​ർ​ണി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ന്തം ത​റി​ക​ളി​ൽ​നി​ന്നു​ള്ള പ​ട്ടി​ന്‍റെ ക​ള​ക്‌ഷനു​ക​ൾ, ന​വീ​ന ഫാ​ഷ​ൻ​ശ്രേ​ണി​ക​ൾ, കി​ഡ്സ് പാ​ർ​ട്ടി​വെ​യ​റു​ക​ൾ, ഫുട്‌വെ​യ​ർ, സ​ണ്‍​ഗ്ലാ​സു​ക​ൾ, ഇ​മി​റ്റേ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, ബ്രൈ​ഡ​ൽ സാ​രി​ക​ൾ, കോ​ട്ട​ണ്‍ സാ​രി​ക​ൾ, ജെ​ന്‍റ്സ് റെ​ഡി​മെ​യ്ഡ്, എ​ത്നി​ക് വെ​യ​ർ, ഷ​ർ​ട്ടിം​ഗ്, സ്യൂ​ട്ടിം​ഗ് എ​ന്നി​വ​യാ​ണു വി​വി​ധ നി​ല​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ണ​ക്കോ​ടി​ക്കൊ​പ്പം ര​ണ്ടു കോ​ടി​യു​മെ​ന്ന സ​മ്മാ​ന​പ​ദ്ധ​തി​യു​മു​ണ്ട്.

ആ​ല​പ്പു​ഴ​യി​ലേ​ക്ക് ക​ല്യാ​ണ്‍ സി​ൽ​ക്സ് ക​ട​ന്നു​വ​രു​ന്പോ​ൾ 14 ജി​ല്ല​ക​ളി​ലും സ്വ​ന്തം ഷോ​റൂം എ​ന്ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ത്തി​ലേ​ക്കു കൂ​ടി​യാ​ണു ചു​വ​ടു​വ​യ്ക്കു​ന്ന​തെ​ന്ന് ക​ല്യാ​ണ്‍ സി​ൽ​ക്സ് ആ​ൻ​ഡ് ക​ല്യാ​ണ്‍ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Kalyan Silk

Recent News

Corehub Up