x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഖിംപുർ ഖേരി കേസ്: ആശിഷ് മിശ്രയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവില്ല

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 7, 2026 01:47 AM IST | Updated: August 7, 2026 01:47 AM IST

സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ ഖേ​രി അ​ക്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളു​ള്ള​തി​നാ​ൽ മ​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം അ​ട​ക്ക​മു​ള്ള കു​ടും​ബ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ശി​ഷ് മി​ശ്ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ന​ല്കാ​ൻ ത​ക്ക​താ​യ കാ​ര​ണം നി​ല​വി​ൽ ഇ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ണാ​യ​ക സാ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഇ​ന്ന​ലെ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രാ​തി​ക​ൾ ആ​ദ്യം വി​ചാ​ര​ണ​ക്കോ​ട​തി​യി​ലാ​ണ് ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Tags : LakhimpurKheriCase Bail Conditions AshishMishra Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up