x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​ക്കു​ള​ത്ത് ഓ​യി​ൽ മി​ല്ലി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: August 7, 2026 04:42 AM IST | Updated: August 7, 2026 04:42 AM IST

ത​ളി​ക്കു​ള​ത്ത് ഇന്നലെ രാവിലെ ഓ​യി​ൽ മി​ല്ലി​ന് തീ​പിടി​ച്ച​പ്പോ​ൾ.

ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

ത​ളി​ക്കു​ളം: പ​ത്താം​ക​ല്ലി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ലി ഓ​യി​ൽ ഫ്ല​വ​ർ മി​ല്ലി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ഇ​ന്നലെ രാ​വി​ലെ 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തീ​പി​ടി​ത്ത​ത്തി​ൽ മെ​ഷി​ന​റി​ക​ൾ, 400 ലി​റ്റ​റോ​ളം വെ​ളി​ച്ചെ​ണ്ണ, കൊ​പ്ര, മ​റ്റ് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തൃ​പ്ര​യാ​റി​ൽനി​ന്ന് ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ് സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ലക്ഷങ്ങളുടെ നാശന ഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറ ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Fire

Recent News

Corehub Up