പുളിയിലപ്പാറയിൽ കാട്ടാന തകർത്ത കട.
അതിരപ്പിള്ളി: പുളിയിലപ്പാറയിൽ കാട്ടാന പലചരക്കുകട തകർത്തു. മാളിയേക്കൽ പോളിന്റെ കടയാണ് കാട്ടാന തകർത്തത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. കടയുടെ മുൻ ഭാഗത്തെ ഷട്ടർ തകർത്ത കാട്ടാന കടയിലെ പഴങ്ങളും മറ്റും തിന്നു. നാട്ടുകാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന സ്ഥലത്തുനിന്നു മാറിയില്ല. നാട്ടുകാർ ഏറെ നേരം ബഹളംവച്ചശേഷം നാലര യോടെയാണ് കാട്ടാന തിരികെ പോയത്. കടയുടെ ഷട്ടറും മുൻവശത്തെ ഗ്ലാസും തകർന്നു.
Tags : Nattuvishesham DistrictNews DeepikaNews Wild elephan