വണ്ടിത്താവളം: കൂടാരം ട്രസ്റ്റ്, വണ്ടിത്താവളം വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ സംയുക്തമായി 26 ന് ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തും.
വണ്ടിത്താവളം പള്ളിമൊക്കിൽ വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന റാലി പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി മണികണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്യും.
എക്സെസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ, മീനാക്ഷിപുരം പോലീസ് എസ്എച്ച്ഒ ഇൻസ്പെക്ടർ ബി. ദീപു, കൂടാരം ട്രസ്റ്റ് പ്രസിഡന്റ് കെ.എ. വിജയകൃഷ്ണൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തംഗം എം. സുനിതാ ഭായ്, കെകെഎം എച്ച്എസ്എസ് പ്രിൻസിപ്പൽ സി. ഹേമ, പ്രധാന അധ്യാപകൻ ഡി. അനിൽ, കെവിവിഇഎസ് പ്രസിഡന്റ് സി. മണി, സെക്രട്ടറി കെ. കെ. ഷെറീഫ്, മരുതമ്പാറ വാക്കേഴ്സ് ക്ലബ് ഭാരവാഹി ഡി. മുരുകേശൻ എന്നിവർ പങ്കെടുക്കും. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജനപങ്കാളിത്തം ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
Tags : railway Nattuvishesham district news