x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ​ക്കോ​ട് ഭാ​ഗ​ത്ത് പു​ലി നാ​യ​യെ ക​ടി​ച്ചുകൊ​ന്നു


Published: June 23, 2026 01:29 AM IST | Updated: June 23, 2026 01:29 AM IST

മൈ​ല​മ്പു​ള്ളി: ഞാ​റ​ക്കോ​ട് പു​ലി​ വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ന്നു. ഞാ​റ​ക്കോ​ട് എം.​വി. തോ​മ​സി​ന്‍റെ നാ​യ​യെ ഞാ​യ​റാ​ഴ്ച രാ​ത്രി പു​ലി ക​ടി​ച്ചു​കൊ​ന്നു. ഇ​തി​നു മു​ന്പും ഈ ​ഭാ​ഗ​ത്തു പു​ലി ഉ​ണ്ടാ​യി​രു​ന്നു. വ​നം​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

ആ​ക്ര​മ​ണ​കാ​രി​യാ​യ പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​ല​യോ​ടു ചേ​ർ​ന്നുകി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​യി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​വ​രു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കു കാ​ണാ​ൻ ക​ഴി​യി​ല്ല. പ​ല​പ്പോ​ഴും പ​ക​ലും രാ​ത്രി​യും ഈ​ കാ​ടു​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ളും പു​ലി​യും ക​ടു​വ​യും കാ​ട്ടു​പ​ന്നി​യു​മെ​ല്ലാം കി​ട​ക്കു​ന്ന​ത്.

പ​ക​ൽ​പോ​ലും കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​നോ റ​ബ​ർ ടാ​പ്പ് ചെ​യ്യാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : area Nattuvishesham district news

Recent News

Corehub Up