Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Area

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു; ര​ണ്ട് മ​ന്ത്രിമാ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് ബ​സു​ക​ൾ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു​വെ​ന്നും വി​വ​ര​മു​ണ്ട്.

നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രാ​യ ടി. ​സി​ദ്ദി​ഖും എ.​പി. അ​നി​ൽ​കു​മാ​റും അ​പ​ക​ട​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ക്കും.

മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് മീ​നാ​ക്ഷി പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി.

NRI

ഡി​എം​എ മെ​ഹ്‌​റോ​ളി ഏ​രി​യ​യു​ടെ വ​നി​താ​ദി​നാ​ഘോ​ഷം

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഹ്‌​റോ​ളി ഏ​രി​യ വ​നി​താ വി​ഭാ​ഗ​ത്തിന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 22ന് ​മെ​ഹ്‌​റോ​ളി ഓ​ഫീ​സി​ൽ വ​നി​താ ദി​നാ​ഘോ​ഷം സംഘടിപ്പിച്ചു. പ്രാ​ർ​ഥനാ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ ​കെ പി ​ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, സെ​ക്ര​ട്ട​റി സു​ജാ രാ​ജേ​ന്ദ്ര​ൻ, ട്രെ​ഷ​റ​ർ ജേ​ക്ക​ബ് മാ​ത്യു, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ മി​നി മോ​ഹ​ന​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ സ്ത്രീ ​സു​ര​ക്ഷ - ഓ​രോ സ്ത്രീ​യും അ​റി​യേ​ണ്ട പ്ര​ധാ​ന നി​യ​മ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ഡ്വ​ക്കേ​റ്റ് അ​പ​ർ​ണ സ​ത്യ​നാ​രാ​യ​ണ​നും, 'ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് യോ​ഗ​യു​ടെ പ്ര​യോ​ജ​നം' എ​ന്ന വി​ഷ​യ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ക മി​നി സു​ദ​ർ​ശ​നും ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ലെ രാ​ഗ​ങ്ങ​ളി​ൽ സ്ത്രീ ​സൗ​മ്യ​ത​യു​ടെ പ്ര​യോ​ജ​ന​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഗീ​താ​ദ്ധ്യാ​പി​ക വി​മ​ലാ വി​ജേ​ഷ്, വാ​ഴേ​ക്ക​ട ആ​ന​ന്ദ​ൻ എ​ന്നി​വ​രും ക്ലാ​സ്സു​ക​ൾ ന​യി​ച്ചു.

തു​ട​ർ​ന്ന് സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, കു​സൃ​തി ചോ​ദ്യ​ങ്ങ​ൾ, ല​ക്കി ഡ്രോ ​എ​ന്നി​വ​യും നടത്തപ്പെട്ടു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്ക് വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ഞ്ജ​ലി രാ​ജ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷീ​ന ജേ​ക്ക​ബ്, സ​ന്ധ്യ അ​ശോ​ക്, ശ്രീ​ലേ​ഖ സോ​മ​ൻ, കെ ​പി ഉ​ഷ, സ​ന്ധ്യ അ​നി​ൽ, ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ ര​ജീ​ഷ് എം ​ആ​ർ, യൂ​ത്ത് വിംഗ് ക​ൺ​വീ​ന​ർ ആ​ഷി​ഷ് സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്യം ന​ൽ​കി.

Kerala

മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ല​യി​ലാ​ണ് പു​ലി കു​രു​ങ്ങി​യ​ത്.

പു​ലി​യെ ക​ണ്ട നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി വ​ല പൊ​ട്ടി​ച്ച് ഓ​ടി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ട് സ്ഥാ​പി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​ഴ്ച മു​ൻ​പും പ്ര​ദേ​ശ​ത്ത് പു​ലിയെ ക​ണ്ടി​രു​ന്നതാ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ൾ ഒ​ന്നും പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല.

Kerala

ക​ഞ്ചി​ക്കോ​ട്ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി; പ​രി​ശോ​ധ​ന ന​ട​ത്തി വ​നം​വ​കു​പ്പ്

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​ക​ളി​റ​ങ്ങി. ചു​ള്ളി​മ​ട കൊ​ട്ടാ​മു​ട്ടി ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ക​ര​ടി​ക​ളി​റ​ങ്ങി​യ​ത്. ക​ര​ടി​യും കു​ട്ടി ക​ര​ടി​യും പാ​ട​ത്തി​ന് സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

അ​യ്യ​പ്പ​ൻ മ​ല​യി​ൽ ഇ​വ തീ​റ്റ തേ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ര​ടി​ക​ള്‍ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും ഭ​ക്ഷ​ണം തേ​ടി ഇ​റ​ങ്ങി​യ​താ​വാ​മെ​ന്നു​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യി​ച്ച​ത്.

Kerala

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ണ്ടെ​ത്തി  

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ ക​ണ്ടെ​ത്തി. ചീ​ക്ക​ല്ലൂ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തു​ള്ള തോ​ട്ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ടു​വ​യെ പു​റ​ത്തി​റ​ക്കി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം മേ​ഖ​ല​യി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ത്തു വാ​ർ​ഡു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ആ​ർ​ആ​ർ​ടി സം​ഘം പൊ​ലീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്തു​ണ്ട്.

Latest News

Corehub Up