x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി ഒ​റ്റ​യാ​ൻ


Published: April 21, 2026 07:43 AM IST | Updated: April 21, 2026 07:43 AM IST

എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഭീ​തി​പ​ര​ത്തി ഒ​റ്റ​യാ​ൻ. കാ​ട്ടാ​ന​യെ പേ​ടി​ച്ച് വ​യോ​ധി​ക​യു​മാ​യി പു​ല​ർ​ച്ചെ നാ​ലം​ഗ കു​ടും​ബം ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​നയാണ് ഭീ​തി​ പരത്തിയത്. കാ​ട്ടാ​ന​യെ പേ​ടി​ച്ച് ക​ല്ലു​വെ​ട്ടി അ​ബ്ബാ​സ് ആ​ണ് വ​യോ​ധി​ക​യാ​യ മാ​താ​വി​നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ജീ​വ​നും കൊ​ണ്ടോ​ടി​യ​ത്.

ക​രി​യം​മു​രി​യം വ​ന​ത്തി​ൽനി​ന്നാ​ണ് നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം കാ​ട്ടാ​ന എ​ത്തി​യ​ത്. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ വ​ര​വ്.

ശ​ബ്ദം കേ​ട്ട് മു​ണ്ടം​പി​ലാ​ക്ക​ൽ ആ​യി​ഷ ജ​ന​ൽ വ​ഴി നോ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​യെ​യാ​ണ് ക​ണ്ട​ത്. ആ​യി​ശ​യു​ടെ മ​ക​ൻ ഹ​സീ​ബി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ന്നി​ലു​ള്ള പ്ലാ​വി​ൽനി​ന്ന് ച​ക്ക പ​റി​ച്ചെ​ടു​ത്ത് തിന്നു​ക​യാ​യി​രു​ന്നു ആ​ന. തു​ട​ർ​ന്ന് വ​ലി​യ​പ​റ​ന്പി​ൽ സെ​യ്തു​ട്ടി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ഒ​റ്റ​യാ​ൻ പ്ലാ​വു​ക​ളി​ലെ ച​ക്ക​ ന​ശി​പ്പി​ക്കു​കയും ചെ​യ്തു.

തൂ​ക്കു​ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ണ​മെ​ന്ന്

നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി അ​ങ്ക​ണ​വാ​ടി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്ന് പ​തി​വാ​യി വ​രു​ന്ന മോ​ഴ ആ​ന​യാ​ണ് ഭീ​തി​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

നി​ര​ന്ത​ര​മു​ള്ള കാ​ട്ടാ​ന ശ​ല്യ​ത്തി​ൽനി​ന്ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് തൂ​ക്കു​ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു; പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് കു​ടും​ബ​ങ്ങ​ൾ

നി​ല​ന്പൂ​ർ: പെ​രു​ന്പ​ത്തൂ​ർ - ആ​ലോ​ടി​യി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പെ​രു​ന്പ​ത്തൂ​ർ കാ​ന​ക്കു​ത്ത് സ്വ​ദേ​ശി മാ​സി​ല മോ​ഹ​ന​ന്‍റെ ആ​ലോ​ടി​യി​ലു​ള്ള ക​പ്പ, വാ​ഴ കൃ​ഷി​ക​ളും അ​ക​ന്പാ​ട​ത്തു​ള്ള താ​ന്നി​ക്ക​ൽ സ്ക്ക​റി​യു​ടെ ആ​ത​ലോ​ടി​യി​ലെ ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.
കാ​ന​കു​ത്ത് വ​ന​മേ​ഖ​ല​യി​ൽനി​ന്നെ​ത്തി​യ ഒ​റ്റ​യാ​നാ​ണ് വ​ലി​യ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ച​ത്. കു​ല​ച്ച 75 ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ളും 100 ഓ​ളം ചെ​ടി ക​പ്പ​യു​മാ​ണ് മോ​ഹ​ന​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. പെ​രു​ന്പ​ത്തൂ​ർ ആ​ലോ​ടി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ആ​ന എ​ത്തു​ന്ന സ്ഥി​തി​യാ​ണ്.

K-Rail Survey

Tags : nattu vishesham In the residential area

Recent News

Corehub Up