x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മല​യോ​രമേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്


Published: June 23, 2026 01:35 AM IST | Updated: June 23, 2026 01:35 AM IST

വ​ട​ക്ക​ഞ്ചേ​രി: തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം മേ​ഖ​ല​യി​ൽനി​ന്നു കോ​ട്ട​യം ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ നി​ന്നും പാ​ണ്ടാം​കോ​ട് വ​രെ പോ​കു​ന്ന കെ​

എ​സ്ആ​ർ​ടി​സി ബ​സ് മ​ല​യോ​ര​മാ​യ അ​മ്പി​ട്ട​ൻ​ത​രി​ശു വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണം. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ഗ​താ​ഗ​ത​വ​കു​പ്പു മ​ന്ത്രി സി.​പി. ജോ​ൺ, വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ മാ​നേ​ജ​ർ, ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ തി​രി​ച്ച​ടി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഉ​ജ്വ​ല വി​ജ​യ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ചാ​ർ​ളി മാ​ത്യു, വി.​കെ. വ​ർ​ഗീ​സ്, ടി.​കെ. വ​ത്സ​ല​ൻ, വി.​എ. ബെ​ന്നി, ബേ​ബി മു​ല്ല​മം​ഗ​ലം, സ​ന്തോ​ഷ് പ്ര​സം​ഗി​ച്ചു.

Tags : Kerala Congress Nattuvishesham district news

Recent News

Corehub Up