x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

സ്പോർട്സ് ഡെസ്ക്
Published: June 27, 2026 09:08 PM IST | Updated: June 27, 2026 09:12 PM IST

അയർലൻഡിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് താരം ആലിയ അല്ലെയ്ൻ ബാറ്റ് ചെയ്യുന്നു

ബ്രി​സ്റ്റോ​ൾ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 128 റ​ൺ‌​സാ​ണെ​ടു​ത്ത​ത്.

27 റ​ൺ​സെ​ടു​ത്ത ചി​നെ​ല്ലെ ഹെ​ൻ‌​റി​യു​ടെ​യും 22 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും 21 റ​ൺ​സ് നേ​ടി​യ ഡി​യാ​ൻ​ഡ്ര ഡോ​ട്ടി​ൻ‌ എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി എ​യ്മി മാ​ഗ്വ​യ​റും കാ​രാ മു​റെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഒ​ർ​ള പ്രെ​ൻ​ഡ​ർ​ഗാ​സ്റ്റും അ​ർ​ളീ​ൻ കെ​ല്ലി​യും ജെ​യ്ൻ മ​ഗ്വ​യ​റും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Tags : icc women's t20 world cup match west indies score ireland

Recent News

Corehub Up