ജിറോണയെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഹ്ലാദം
ബാഴ്സലോണ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്സ്, ക്രിസ്റ്റോസ് ടിസോലിസ്, മാക്സ് ഡോവ്മാൻ, ഗബ്രിയേൽ ജെസൂസ് എന്നിവരാണ് ഗോളുകൾ നേടിയത്. അർനൗ മാർട്ടിനെസ് ആണ് ജിറോണയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.