x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​​ആ​​ബേ​​ൽ സി​​എം​​ഐ​​യു​​ടെ 25-ാം ച​​ര​​മ​​വാ​​ർ​​ഷി​​കം: അ​​ക്കാ​​ദ​​മി​​ക് സെ​​മി​​നാ​​റും സം​​ഗീ​​ത​​സ്മ​​ര​​ണ​​യും നാളെ

വെബ് ഡെസ്ക്
Published: November 27, 2026 12:46 AM IST | Updated: November 27, 2026 12:46 AM IST

ഫാ. ​​ആ​​ബേ​​ൽ പെ​​രി​​യ​​പു​​റം സി​​എം​​ഐ

കോ​​ട്ട​​യം: ക്രൈ​​സ്ത​​വ ഭ​​ക്തി​​ഗാ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രാ​​ധ​​ന​​ക്ര​​മ ഗാ​​ന​​ങ്ങ​​ളു​​ടെ​​യും ശ്ര​​ദ്ധേ​​യ​​നാ​​യ ര​​ച​​യി​​താ​​വും ക​​ലാ​​ഭ​​വ​​ന്‍റെ അ​​മ​​ര​​ക്കാ​​ര​​നു​​മാ​​യി​​രു​​ന്ന ഫാ. ​​ആ​​ബേ​​ൽ പെ​​രി​​യ​​പു​​റം സി​​എം​​ഐ​​യു​​ടെ 25-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നാളെ അ​​ക്കാ​​ദ​​മി​​ക് സെ​​മി​​നാ​​റും സം​​ഗീ​​ത​​നി​​ശ​​യും സം​​ഘ​​ടി​​പ്പി​​ക്കു​​ം.

മാ​​ന്നാ​​നം സെ​ന്‍റ് ജോ​​സ​​ഫ് ആ​​ശ്ര​​മം, മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​സ്, കൈ​​പ്പു​​ഴ ഹോ​​ളി​​ഫാ​​മി​​ലി പ​​ള്ളി എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് ആ​​ശ്ര​​മ പ​ള്ളി​യി​ലെ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ രാ​​വി​​ലെ 9.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 5.30 വ​​രെ​​യാ​​ണ് പ​​രി​​പാ​​ടി. രാ​​വി​​ലെ 9.30ന് ​​ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫാ.​​ഡോ. റോ​​യ് ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ഫാ.​ ​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, ഫാ. ​​ആ​​ന്‍റ​ണി ബം​​ഗ്ലാ​​വു​​പ​​റ​​മ്പി​​ൽ സി​​എം​​ഐ, കൊ​​ച്ചി ക​​ലാ​​ഭ​​വ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ഡോ. ചെ​​റി​​യാ​​ൻ കു​​നി​​യ​​ന്തോ​​ട​​ത്ത്, ജോ​​സ് ജേ​​ക്ക​​ബ്, ബി​​നു പീ​​റ്റ​​ര്‍, ആ​​ല്‍​ബ​​ര്‍​ട്ട് എം. ​​ജോ​​ൺ, മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ക​​ണ്ണ​​മ്പ​​ള്ളി സി​​എം​​ഐ, സൈ​​ബു കെ. ​​മാ​​ണി​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഫാ. ​​ആ​​ബേ​​ൽ സി​​എം​​ഐ​​യു​​ടെ സാ​​ഹി​​ത്യ​​പ​​ര​​വും ദൈ​​വ​​ശാ​​സ്ത്ര​​പ​​ര​​വും സം​​ഗീ​​ത​​പ​​ര​​വും ആ​​രാ​​ധ​​ന​​ക്ര​​മ​​പ​​ര​​വു​​മാ​​യ സം​​ഭാ​​വ​​ന​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​ക്കാ​​ദ​​മി​​ക് സെ​​മി​​നാ​​റി​​ൽ പ​​ത്മ​​ഭൂ​​ഷ​​ന്‍ ഡോ. ​​ജോ​​സ് ചാ​​ക്കോ പെ​​രി​​യ​​പ്പുറം, പ്ര​​ഫ. ഡോ. ​​അ​​ജു കെ. ​​നാ​​രാ​​യ​​ണ​​ൻ, പ്ര​​ഫ. ഡോ. ​​സ​​ജി​​ത്ത് എ​​വൂ​​രോ​​ത്ത്, സി​​സ്റ്റ​​ര്‍ ഡോ. ​​തെ​​രേ​​സ് ആ​​ല​​ഞ്ചേ​​രി, ഡോ. ​​അ​​മ​​ല്‍ ആ​​ന്‍റ​​ണി, ഡോ. ​പി.​​വി. ടി​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും.

മു​​ഴു​​വ​​ൻ സ​​മ​​യ സെ​​മി​​നാ​​റി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്ന വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കും ഗ​​വേ​​ഷ​​ക​​ർ​​ക്കും പ​​ങ്കാ​​ളി​​ത്ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കു​​മെ​​ന്ന് പ്രോ​​ഗ്രാം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ക​​ണ്ണ​​മ്പ​​ള്ളി അ​​റി​​യി​​ച്ചു. ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ഫീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

Tags : 25th Death Anniversary nattuvishesham localnews 25th Death Anniversary Fr. Abel CMI:

Recent News

Corehub Up