x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം; തു​ര​ത്താ​ൻ നാ​ളെ ഷൂ​ട്ട​ർ​മാ​ർ എ​ത്തും

വെബ് ഡെസ്ക്
Published: November 27, 2026 12:28 AM IST | Updated: November 27, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

മാ​ങ്കാം​കു​ഴി : ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലി​മേ​ൽ നൂ​റേ​ക്ക​ർ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ സം​ഘം നാ​ളെ​യെ​ത്തും. കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ഇ​തേ തു​ട​ർ​ന്നാ​ണ് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യ​ത്.

കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ കാ​ട് പി​ടി​ച്ചു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ പി​ഐ​പി വ​ക സ്ഥ​ല​ങ്ങ​ളും കാ​ട് ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​മാ​ണ്.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി കാ​ട്ടു​പന്നി​ക​ളു​ടെ കൃ​ഷി​നാ​ശം ഇ​പ്പോ​ൾ അ​റു​തി​യി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.അ​റു​നൂ​റ്റി​മം​ഗ​ലം അ​ഞ്ചു​മൂ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു .പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

ക​ടം വാ​ങ്ങി​യും വാ​യ്പ എ​ടു​ത്തും വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത് . രാ​ത്രി​കാ​ല​ങ്ങ​ളി​ലി​റ​ങ്ങു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ചു ക​ള​യു​ന്ന​ത്.

വെ​ട്ടി​യാ​ർ കോ​ട്ട​മു​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം വാ​ഹ​നം ഇ​ടി​ച്ച് കാ​ട്ടു​പ​ന്നി​യെ റോ​ഡ​രു​കി​ൽ ച​ത്ത​നി​ല​യി​ൽ മു​മ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു . മേ​ഖ​ല​യി​ലെ മ​റ്റു​പ​ഞ്ചാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് കാ​ട്ടു​പ​ന്നി​ശ​ല്യം പൊ​തു​വേ ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ കു​റേ​ക്കാ​ല​മാ​യി ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്

Tags : District Agricultural Farm nattuvishesham localnews Wild boar menace severe at the District

Recent News

Corehub Up