x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സി റോ​ഡി​ന്‍റെ വീ​തി പു​ന​ഃസ്ഥാ​പി​ക്ക​ണം: ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി

വെബ് ഡെസ്ക്
Published: November 27, 2026 12:13 AM IST | Updated: November 27, 2026 12:14 AM IST

ഇ​രു​വ​ശ​വും ന​ട​പ്പാ​ത നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സി റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു.

 കു​ട്ട​നാ​ട്: വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ത​ട​സ​വും അ​ടി​ക്ക​ടി​യു​ള്ള പൊ​ലി​സി​ന്‍റെ പെ​റ്റി​ക്കേ​സും​മൂ​ലം പൊ​റു​തി​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​സി റോ​ഡി​ന്‍റ വീ​തി പു​ന​ഃസ്ഥാ​പി​ക്കു​ക, ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​വു​മാ​യി കേ​ര​ള ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ക്കാ​നൊ​രു​ങ്ങു​ന്നു.

റോ​ഡ് പു​ന​ർ​നി​ർ​മിച്ച​പ്പോ​ൾ ച​ങ്ങ​നാ​ശേ​രി മു​ത​ൽ ക​ള​ർ​കോ​ട് വ​രെ ഇ​രു​വ​ശ​വും ആ​റ​ടി വീ​തി​യി​ൽ ന​ട​പ്പാ​ത നി​ർ​മ്മി​ച്ച​ത് റോ​ഡി​ന്‍റെ വീ​തി കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്ന് മാ​ത്ര​മ​ല്ല ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും വ​ർ​ധി​ച്ച് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ന്ന​തി​നും കാ​ര​ണ​മാ​യി. വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഓ​രം​ചേ​ർ​ന്ന് ഒ​രു വാ​ഹ​ന​വും നി​ർ​ത്തി​യി​ടു​വാ​ൻ​പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഉ​ട​നെ പൊ​ലി​സ് എ​ത്തി ഫോ​ട്ടോ​യെ​ടു​ത്തശേ​ഷം പെ​റ്റി​ക്കേ​സ് ചു​മ​ത്തു​ന്ന​തി​നാ​ൽ പി​ഴ​യ​ട​ച്ച് ജ​നം പൊ​റു​തി​മു​ട്ടു​ന്ന​സ്ഥി​തി​യാ​ണ്.

ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 1647 കോ​ടി രൂ​പ​യി​ല​ധി​കം മു​ട​ക്കി​യാ​യി​രു​ന്നു റോ​ഡി​ന്‍റെ ന​വീ​ക​ര​ണം.

­ഇ​രു​വ​ശ​വും ആ​റ​ടി വീ​തി​യി​ൽ ന​ട​പ്പാ​ത നി​ർ​മ്മി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ നി​ല​വി​ലു​ള്ള വീ​തി ന​ന്നാ​യി കു​റ​യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ജ​നം അ​ന്ന് ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണ്. അ​ത് അം​ഗീ​ക​രി​ക്കു​വാ​നോ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​വാ​നോ അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​യി​ല്ല.

ഇ​തേ തു​ട​ർ​ന്ന് രാ​മ​ങ്ക​രി, പ​ള്ളി​ക്കു​ട്ടു​മ്മ, മ​ങ്കൊ​ന്പ്, കി​ട​ങ്ങ​റ തു​ട​ങ്ങി​യ ജം​ഗ്ഷ​നു​ക​ളി​ൽ ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​യു​ക​യു​ണ്ടാ​യി. അ​തു​പോ​ലെ എ​സി റോ​ഡി​ൽ രാ​ത്രി കാ​ല​ത്തും രാ​വി​ലെ​യും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​ച്ച​തും ജ​ന​ത്തെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ്ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും യാ​ത്ര​യ്ക്കും സം​ര​ക്ഷ​ണം ന​ല്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Janakeeya Prathirodha Samithi nattuvishesham localnews Restore the width of the AC Road

Recent News

Corehub Up