നിര്‍മാണം നടക്കുന്ന മുളക്കാംതുരുത്തി പാലം - വാലടി റോഡ് റെജി ചെറിയന്‍ എംഎല്‍എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സന്ദര്‍ശിച്ചപ്പോള്‍
നീലംപേരൂർ: വിയപുരം-മുളയ്ക്കാംതുരുത്തി റോഡ് സമയബന്ധിതമായി പൂര്‍ത്തീകരികാന്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ക്ക് റെജി ചെറിയാന് എംഎല്‍എ നിര്‍ദേശം നല്കി. മുളക്കാംതുരുത്തി പാലം മുതല്‍ വാലടി വരെയുള്ള റോഡിന്റെ പ്രവൃത്തികള്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സന്ദര്‍ശനം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു എംഎല്‍എ.
ഈര പള്ളിയുടെ സമീപമുള്ള തൈശേരി റോഡ്, ഈര സിഎസ്ഐ പള്ളി റോഡ്, എന്നിവടങ്ങളും എംഎല്‍എ സന്ദര്‍ശിച്ചു. നീലംപേരുര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് പ്രദേശത്തെ ജനങ്ങള്‍ അഭിമുഖികരിക്കുന്ന മുഖ്യമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദേഹം പറഞ്ഞു.
നീലംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. വിനയചന്ദ്രന്, മെംബര്‍മാരായ പി.ടി. സ്കറിയ, കെ.ജെ. അനീഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വനാഥപിള്ള, സിബിച്ചന് തറയിൽ, ശശികുമാര്‍ നെല്ലറയക്കല്, സിബിച്ചന് കണ്ണോട്ടുതറ, ശശി നക്കര, ബാബു ജേക്കബ്, സോമനാഥകുറുപ്പ്, കെഎസ്ടിപി, വാട്ടര്‍ അഥോറിറ്റി, കിഫ്ബി ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
Tags : Construction of the Veeyapuram nattuvishesham localnews Construction of the Veeyapuram Mulakamthuruthi Road